ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് :ഹെൽമെറ്റ് ഇല്ലാതെ പിക്കപ്പ് വാഹനം ഓടിച്ചതിന് മുൻ പ്രവാസി മാധ്യമ പ്രവർത്തകന് പിഴ 500 രൂപ , പരാതിയെ തുടർന്ന് പിഴ ഒഴുവാക്കി അധികൃതർ തടിയൂരി.
റിയാദിൽ മുൻ പ്രവാസിയും മാധ്യമ പ്രവർത്തകനുമായിരുന്ന തിരുവനന്തപുരം വട്ടിയൂർ കാവ് കാഞ്ഞിരപാറ സ്വദേശി ബഷീർ പാങ്ങോടിനാണ് ഈ വിചിത്രമായ പിഴ നോട്ടീസ് മോട്ടോർ വകുപ്പ് നൽകിയത്.

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രം സഹിതമാണ് ബഷീറിന് ഡിപ്പാർട്മെ ന്റിൽ നിന്ന് മെസേജ് എത്തിയത്, അതും അദ്ദേഹം ഓടിച്ചിരുന്ന പിക്കപ്പ് വാൻ രെജിസ്ട്രേഷൻ നമ്പർ സഹിതം.കഴിഞ്ഞ വെള്ളിയാഴ്ച സംഭവിച്ചു എന്ന് പറഞ്ഞു ചുമത്തിയ പിഴ നോട്ടീസിൽ ഗതാഗത നിയമം
തെറ്റിച്ചുവെന്ന് പറയുന്ന സ്ഥലം കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ ഭാഗത്ത്, ഈ അടുത്ത സമയത്തൊന്നും താൻ പോയിട്ടേ ഇല്ലന്നും ഈ സംഭവം നടക്കുന്ന ദിവസം പോത്തൻ കുടി ശാന്തഗിരിയിലായിരുന്നുവെന്നും അമ്പരമ്പ് മാറാതെ ബഷീർ പറയുന്നു. ചാനലുകളിൽ വാർത്ത വന്നു കഴിഞ്ഞപ്പോൾ ആണ് ഗതാഗത വകുപ്പിന് പറ്റിയ അമളി മനസിലാക്കിയത്.
ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇന്ന് രാവിലേ മോട്ടോർ വാഹന വകുപ്പിൽ നിന്ന് ബഷീർ പാങ്ങോടിനെ ബന്ധപെട്ടു പിഴ സംബന്ധിച്ച വിവരങ്ങൾ സിസ്റ്റത്തിൽ നിന്ന് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചു.
ഷിബു ഉസ്മാൻ, റിയാദ്
