ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും, ഹ്യൂമൻ റിസോഴ്സ് മന്ത്രാലയ ത്തിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ കീഴിൽ, 24മത് ലേൺ ദി ഖുർആൻ ദേശീയ സംഗമം, മെയ് 12, വെള്ളിയാഴ്ച്ച, റിയാദിലെ റൗദയിലുള്ള അൽദുറാ, ലുലു, ഇസ്തിറാഹകളിലെ 4 വേദിക ളിലായി നടക്കുമെന്ന് ബത്ഹ ദഅ്‌വ &.അവൈർനസ് സൊസൈറ്റി ഭാരവാഹി കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

അഡ്വക്കേറ്റ് മായിൻകുട്ടി മേത്തർ, നൂർ മുഹമ്മദ് നൂർഷ, എം.എം അക്ബർ അഹമദ് അനസ് മൗലവി, സൗദി അറേബ്യയിലെ മത-സാമൂഹിക-മാധ്യമ- ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു
6 സെഷനുകളായി നടക്കുന്ന പ്രോഗ്രാം രാവിലെ ആരംഭിക്കും. വേദി (2)ൽ രാവിലെ 10:00 മണിക്ക് പ്രവർത്തക കൺവെൻഷനോടെ പ്രോഗ്രാം തുടക്കം കുറിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ഉദ്ഘാടന സമ്മേളനം വേദി (2) ൽ നടക്കും. എം.എസ്.എസ് പ്രസിഡൻറ് നൗഷാദ് അലി പി. ഉദ്ഘാടനം നിർവഹിക്കും. അജ്മൽ മദനി അൽക്കോബാർ മുഖ്യ പ്രഭാഷണം നടത്തും.
വേദി (1) ൽ 4:15 PM ന് ദേശീയ സംഗമത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സംഗമം നടക്കും. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം ചെയ്യും. “സമൂഹം- സംസ്കാരം- അതിജീവനം” എന്ന പ്രമേയത്തിൽ എം.എം അക്ബർ സംവദിക്കും. റിയാദിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രമേയ സംവേദനം നടത്തും
വൈകിട്ട് 4:15ന് വേദി (2) ൽ വനിതാ സമ്മേളനം എം.ജി.എം കേരള സ്റ്റേറ്റ് സെക്രട്ടറി സുഅദ ടീച്ചർ നിർവഹിക്കും. റിയാദ് ഇന്റർനാഷ്ണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മീരാ റഹ്മാൻ മുഖ്യാതിഥിയായിരിക്കും. അമീന കുനിയിൽ, റാഹില അബ്ദുറഹ്മാൻ, അഹമദ് അനസ് മൗലവി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.
കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാം “കളിത്തട്ട്” വേദി (3), (4) ൽ നടക്കും. ഹനിഫ് മാസ്റ്റർ, അംജദ് അൻവാരി, ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മദ്റസ അധ്യാപികാ, അധ്യാപകന്മാർ എന്നിവർ നേതൃത്വം നൽകും. സമാപന സമ്മേളനവും, സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ ഗ്രൗണ്ടിൽ (വേദി 1) രാത്രി 7.00 മണിക്ക് ആരംഭിക്കും. 2022 ൽ നടന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാ വിജയികളെ ആദരിക്കും. രണ്ടര ലക്ഷം രൂപ സമ്മാനമായി നൽകും
ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ ഡയറക്ടറും, കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ: അലി ബിൻ നാസർ അൽ ശലആൻ ഉദ്ഘാടനം ചെയ്യും. ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആൽയാബിസ്, കെ.എൻ. എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
ഇസ്‌ലാഹി സെൻറർ നാല്പതാം വാർഷിക പ്രഖ്യാപനവും, വെബ്സൈറ്റ് റീ ലോഞ്ചിങ്ങും സമാപന സമ്മേളന വേദിയിൽ നടക്കും.സൗദി അറേബ്യ യിലെ മത-സാമൂഹിക- മാധ്യമ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സമാപന സംഗമ ത്തിൽ അഡ്വക്കേറ്റ് മായിൻകുട്ടി മേത്തർ, എം.എം അക്ബര്‍ അഹമദ് അനസ് മൗലവി എന്നിവർ മുഖ്യപ്രഭാഷണം നടത്തും .
രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വ്യവസ്ഥാപിതമായി സംഘടി പ്പിക്കുന്ന ഖുർആൻ പഠനപദ്ധതിയാണ് ലേൺ ദി ഖുർആൻ. ഒരുവട്ടം വിശുദ്ധ ഖുർആൻ പൂർണമായും പഠന പ്രക്രിയയിൽ പൂർത്തിയായി. പുനരാവർത്തനം ആറാംഘട്ടമാണ് നിലവിലെ പാഠ്യപദ്ധതി. ഒരു ലക്ഷം പാഠപുസ്തകം സൗജന്യമായി ഈ വർഷം പഠിതാക്ക ൾക്ക് വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികൾക്ക് പഠനപ്രക്രിയയിൽ പങ്കെടുക്കാവുന്നതും വാർഷിക അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഒരേ സമയം എവിടെ നിന്നും എഴുതാവുന്നതുമാണ്.
ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, 6 സെഷനുകളിലായി നടക്കുന്ന സംഗമത്തിൽ 6 വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്യു മെന്നും, പങ്കെടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ദേശീയസംഗമ വേദികളിൽ ഒരുക്കിയതായും, സൗദി അറേബ്യയിലെ എല്ലാ മലയാളികളെയും ദേശീയ സംഗമത്തി ലേക്ക് സ്വാഗതം ചെയ്യുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അഡ്വക്കറ്റ് അബ്ദുൽജലീൽ, നൗഷാദ് അലി, അബ്ദുസ്സലാം ബുസ്താനി എന്നിവർ പങ്കെടുത്തു.
