Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുബൈയില്‍ പൊലീസ് പൂട്ടിച്ചത്, 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍


ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്‍തത് ദുബൈ പൊലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.


Read Previous

മെസി സൗദി ക്ലബ്ബിലേക്ക്; വന്‍ തുകയ്ക്ക് കരാര്‍ ഒപ്പിട്ടു; റിപ്പോര്‍ട്ട്

Read Next

ഏകമകള്‍; നൊമ്പരമായി; യുവ ഡോക്ടറുടെ വീടിന് മുന്‍പിലെ നെയിം ബോര്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »