Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി സ്നേഹ സ്പർശം; ധാരണാപത്രം കൈമാറി


റിയാദ് : കോഴിക്കോട് ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്തു നൽകുന്നതിന് പാചകക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്, കേളി കലാസാംസ്കാരിക വേദി, ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ ധാരണാപത്രം കൈമാറി.ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്തു നൽകുന്ന പാചകക്കാരന്റെ ഒരു വർഷത്തെ ശമ്പളം നൽകാനാണ് ആശുപത്രി അധികൃതരുമായി കേളി ധാരണയിലെത്തിയിരിക്കുന്നത്.

കേളിയുടെ സ്നേഹസ്പർശം പദ്ധതിയിൽ കേരളത്തിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുലക്ഷം പൊതിച്ചോർ നൽകുന്ന ഹൃദയപൂർവം കേളി പദ്ധതിയുടെ ഭാഗമായാണ് ധരണാപത്രം തയ്യാറാക്കിയിട്ടുള്ളത്. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതാണ് ‘ഹൃദയ പൂർവം കേളി’ പദ്ധതി.

സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രബീഷ് അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ആശുപത്രി സൂപ്രണ്ട് അനൂപ് വേണുഗോപാലിന് ധാരണാപത്രം കൈമാറി. കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോക്ടർ ബിജു, കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗം സജിത്ത് എന്നിവർ സംസാരിച്ചു. കേളി പ്രവർത്തകനായിരുന്ന ചെക്കുട്ടി ചടങ്ങിന് നന്ദി പറഞ്ഞു.

ഫോട്ടോ : എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ആശുപത്രി സൂപ്രണ്ട് അനൂപ് വേണുഗോപാലിന് കേളി സ്നേഹ സ്പർശം ധാരണാപത്രം കൈമാറുന്നു


Read Previous

റീ എൻട്രിയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാത്തവർക്ക് മൂന്നു വർഷം കഴിയാതെ ഒരു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല

Read Next

ജീവിതാനുഭവങ്ങൾ അനുഭവിച്ചറിയാൻ അവസരമുണ്ടാക്കുക – ഗോപിനാഥ് മുതുകാട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »