ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഗായികയും നർത്തകിയുമായ ലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബ കൂട്ടായിമ യാത്രയയപ്പ് നൽകി. അസീസിയ അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഒട്ടേറെ പേർ പങ്കെടുത്തു, റിയാദിലെ കലാ സാംസ്കാരിക ജീവ കാരുണ്യ രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ ലെനയെ അനുമോദിക്കാൻ എത്തിയിരുന്നു ,

റൈസ് ബാങ്ക്ഫൗണ്ടർ സലാം TVS, ബിനോയ് കെ.പി (Noora Cargo) , അലക്സ് കൊട്ടാരക്കര, നാസർ ലൈസ്, ശിഹാബ് കൊട്ടുകാട്, നാസർ കല്ലറ, നൗഷാദ് ആലുവ, സുലൈമാൻ വിഴിഞ്ഞം, മുത്തലിബ് കാലിക്കറ്റ്, അബ്ദുള്ള വല്ലാച്ചിറ, സക്കീർ ഹുസൈൻ നന്മ, വിജയൻ നയ്യാറ്റിങ്കര, വല്ലി ജോസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും, റിയാദ് ഫാമിലി കൂട്ടായ്മ, റിയാദ് ടാകീസ്, ഹണീബിസ് കുടുംബവേദി, തൃശൂർ കൂട്ടായിമ, ഗോൾഡൻ മേലോഡീസ്, പാലക്കാട് കൂട്ടായ്മ എന്നീ സംഘടനാ ഭാരവാഹികളും ലെനയെ അനു മോദിക്കാനും ഉപഹാരങ്ങൾ നൽകുവാനും എത്തിയിരുന്നു.
തുടർന്ന് ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ ലെന ലോറൻസുമായി ഒട്ടനവധി വേദികൾ പങ്കിട്ട റിയാദിലെ ഗായകരായ അൽത്താഫ് കാലിക്കറ്റ്, സുരേഷ് കുമാർ, കിഷോർ കുമാർ, ഷജീർ പട്ടുറുമാൽ, നിഷ ബിനേഷ്, ഹിബ അബ്ദുസ്സലാം, അലക്സ്, ഷിജു റഷീദ്, ജാനിസ്, നൈല ജാനിസ്, മുത്തലിബ്കാലിക്കറ്റ്, റോജി, സെൽവരാജ്, ഷൈന പ്രതീഷ്, ശബാന അൻഷാദ്, എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ശ്രീലക്ഷ്മി സെൽവൻ കുമാർ, ലെന ലോറൻസ്, ഹന്ന ലോറൻസ്, അലീന ലോറൻസ് എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും വിജു ജോണിന്റെ നേതൃത്വത്തിൽ നടന്ന കരാട്ടെ അഭ്യാസ പ്രകടനങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി. റിയാദ് കുടുംബ വേദി പ്രവർത്തകരായ ഉദയകുമാർ, പ്രദീഷ് , ബാബു രാമചന്ദ്രൻ, കിഷോർകുമാർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി, Noora Cargo മുഖ്യ പ്രായോജകർ ആയിരുന്നു. ഈ പ്രോഗ്രാമിന്റെ വിജയത്തിന്റെ മുഖ്യ ഘടകം അവതാരകൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച സജിൻ നിഷാന്റെ മികച്ച അവതരണം ആയിരുന്നു.
