Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹാജിമാർക്ക് കെഎംസിസിയുടെ കാരുണ്യ സ്പർശം; നാനൂറോളം പേർ രക്തദാനം ചെയ്തു


റിയാദ് : ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ സ്ത്രീകളടക്കം നാനൂറോളം പേർ രക്തം ദാനം ചെയ്തു.

റിയാദ് കെഎംസിസിയുടെ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന അസീസിയയിലെ അൽമസാന അസിസ്റ്റ് ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ വി കെ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

യു പി മുസ്തഫ, ജലീൽ തിരൂർ, മുജീബ് ഉപ്പട, കെ ടി അബൂബക്കർ, അബ്ദുറഹ്മാൻ ഫറോക്ക്, ബാവ താനൂർ, ഷാഹിദ് മാസ്റ്റർ, സഫീർ തിരൂർ, അലി വയനാട്, പി.സി മജീദ് കാളമ്പാടി , ഉമ്മർ അമാനത്ത് , സലീം തൃശൂർ , ശിഹാബ് , ദഖ്വാൻ വയനാട് , സമദ് ചുങ്കത്താ , നിയാസ് , സുഫിയാൻ , മുനീർ മക്കാനി , ബഷീർ വല്ലാഞ്ചിറ എന്നിവർക്ക് പുറമെ വിവിധ മണ്ഡലം, ജില്ലാ, ഏരിയാ ഭാരവാഹികളും നേതൃത്വം നൽകി.

വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ സ്വാഗതവും വൈസ് ചെയർമാൻ
മെഹ്ബൂബ് മര്‍ജാൻ നന്ദിയും പറഞ്ഞു.


Read Previous

റിംഫ് ടോക് ഇന്ന് ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

Read Next

കേരള എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ഗ്രാബ്-ഓപ്പ് പരിപാടി സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »