Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും പറയുകയും ചെയ്യ്ന്നത് മാനസിക സംഘര്‍ഷം വളർത്തും: സുഷമ ഷാൻ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്‍റെ സംവാദ പരിപാടി ‘റിംഫ് ടോക് സീസൺ–3’; ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി


ചിരിയും ചിന്തയും ഉണർത്തി മനസിന്‍റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ സംവാദ പരിപാടിയായ റിംഫ് ടോക് സീസൺ-3 ആണ് ജനശ്രദ്ധ നേടിയത്. സംഘടന നേതാക്കൾ, മാധ്യപ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രധാനികൾ, വിദ്യഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് റിംഫ് ടോകിൽ പങ്കെടുത്തത്

മറ്റൊരാളുടെ തിന്മകൾ മാത്രം ശ്രദ്ധിക്കുകയും അതുമാത്രം പറയുകയും ചെയ്യുന്ന മനോഭാവമാണ് ഒരാളിൽ മാനസിക സംഘർഷം വളർത്തുന്നതെന്ന് വിഷയം അവതരിപ്പിച്ച സൈക്കോളജിസ്റ്റും ലൈഫ്‌കോച്ചുമായ സുഷമ ഷാൻ പറഞ്ഞു. മനോഭാവം പലർക്കും പല തരത്തിലാണ്. ജീവിതം വിജയിക്കുന്നതിന് മറ്റൊരാളുടെ നന്മ കാണാൻ മനസ്സിനെ സ്വയം പാകപ്പെടുത്തണം. അപ്പോൾ മാത്രമാണ് മനസമാധാനവും സന്തോഷവും ഉണ്ടാവുന്നത്.

തൊഴിലിടങ്ങൾ, പൊതുയിടങ്ങൾ, കുടുംബ ജീവിതം തുടങ്ങി എല്ലാ മേഖലകളിലും വിജയിക്കുന്നത് പൊസീറ്റീവ് ചിന്തയുളളവരാണ്. ഇടപെടുന്ന ചുറ്റുപാടുകളിൽ നെഗറ്റിവ് സാഹചര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ അവരുമായി നിശ്ചിത അകലം കാത്തുസൂക്ഷിക്കാം . സ്വയം മനസ്സിലാക്കാനും മറ്റുളളവരെ ബഹുമാനിക്കാനും പഠിക്കണമെന്നും പോസിറ്റിവ് എനർജിയെ വലിച്ചെടുക്കുന്ന കാന്തിക ശക്തിയായും നെഗറ്റിവ് എനർജിയെ പുറന്തള്ളുന്ന ഉഗ്ര ശേഷിയുള്ള എൻജിനായും മനസ്സിനെ മാറ്റാൻ കഴിയണം. അത് പെട്ടന്നൂ സംഭവിക്കുന്ന മാറ്റമല്ലെന്നും ശരീരത്തെ ബാധിക്കുന്ന രോഗം കണ്ടെത്തും പോലെ കൃത്യമായ പരിശോധനകൾ നടത്തി ഉറവിടവും പിന്നീട് മരുന്നും കണ്ടെത്തണം. ദിനേന ഇടപെടുന്ന ചുറ്റുപാടും സമൂഹവുമാണ് നെഗറ്റിവ് സാഹചര്യ ത്തിന് ഹേതുവെങ്കിൽ ക്രമേണ സ്വയം പ്രതിരോധശക്തി നേടാനും പോസിറ്റിവ് സാഹചര്യങ്ങളിലേക്ക് ചുറ്റുമുള്ളവരെ കൊണ്ട് വരാനും ശ്രമിക്കണമെന്ന് സുഷമ ഷാൻ പറഞ്ഞു. സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫ്യൂച്ചർ ഡക്റ്റ് സി ഇ ഒ അജേഷ് രാഘവൻ ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം വൈസ് പ്രസിഡന്റ് കനകലാൽ അധ്യക്ഷത വഹിച്ചു.

അജേഷ് രാഘവൻ, സുഷ്മ ഷാൻ എന്നിവർക്ക് മീഡിയാ ഫോറത്തിന്റെ ഉപഹാരം ജലീൽ ആലപ്പുഴ, നസ്‌റുദ്ദീൻ വി ജെ എന്നിവർ സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് നൗഫൽ പാലക്കാടൻ, നാദിർഷ റഹ്മാൻ, ഷിബു ഉസ്മാൻ, മുജീബ് താഴത്തേതിൽ എന്നിവർ നേതൃത്വം നൽകി.


Read Previous

ജിദ്ദ കോട്ടയം പ്രവാസി അസോസിയേഷന് നവ നേതൃത്വം

Read Next

ചിലങ്ക പത്തൊൻപതാം വാർഷികം ‘നൃത്തോത്സവ് 2023’ ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »