Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് ആശ്വാസവുമായി ആർ.എസ്.സി


മക്ക: ഈ വർഷത്തെ ഹജ് ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കാനിരിക്കെ പ്രധാന കർമങ്ങളിലൊന്നായ കല്ലെറിയൽ ചടങ്ങിനായി ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. രണ്ടു മില്യൻ ആളുകളാണ് ഇത്തവണ ഹജിനെത്തിയത്. ഇവർക്കായി ഒരു ലക്ഷത്തിലധികം തമ്പുകൾ മിനയിലും പരിസരങ്ങളിലുമായി സംവിധാനിച്ചിട്ടുണ്ട്.

മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് സേവനം നൽകുന്നതിനായി ആർ.എസ്.സി വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്. ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്യു ന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഔദ്യോഗിക സംവിധാന ങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആർ.എസ്.സി വളണ്ടിയർമാരുടെ സേവനം മാതൃകാപരമാണ്.

മിനായിലെയും പരിസരത്തെയും തമ്പുകളിൽ നിന്നും കല്ലെറിയൽ ചടങ്ങിനായി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്ന ഹാജിമാർ കനത്ത ചൂടിൽ അവശരാവുന്നത് പതിവ് കാഴ്ചയാണ്. അത്തരം ഹാജിമാരെ ജംറകളിലേക്കും തിരിച്ചു അവരുടെ താമസ സ്ഥലങ്ങളിലേക്കും എത്തിക്കാൻ നിരവധി പോയന്റുകളിൽ വീൽ ചെയർ സംവിധാനം ആർ.എസ്.സി ഏർപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം ഏഴ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന മിനായിലെ തമ്പ് ഏരിയകളിൽ നിന്നും ജംറ, മസ്ജിദുൽ ഹറം, മുസ്ദലിഫ, അസീസിയ തുടങ്ങിയ ഭാഗങ്ങ ളിലേക്കുള്ള റൂട്ടുകൾ മനസ്സിലാക്കുക ശ്രമകരമാണ്. ഡയറക്ഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാഷകൾ അറിയാത്തത് വിലങ്ങു തടിയാവാറുണ്ട്. ആർ.എസ്.സിയുടെ പ്രത്യേകം പരിശീലനം സിദ്ധിച്ച വളണ്ടിയർമാർ നൽകുന്ന സേവനം അത്തരം ഏരിയകളിൽ എത്തിച്ചേരാൻ ഹാജിമാർക്ക് സഹായകരമാവുന്നു.

വളണ്ടിയർമാർക്കും ഹാജിമാർക്കും കൃത്യമായ നിർദേശങ്ങളും വിവരങ്ങളും നൽകുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മിനയുടെ തൊട്ടടുത്തായി സജ്ജീകരിച്ചിട്ടുണ്ട്.


Read Previous

ബലികർമത്തിനിടെ ഒമ്പതു പേർക്ക് പരിക്ക്, ബലികർമം നിർവഹിക്കാൻ സുരക്ഷിത മാർഗം തേടുക; കിംഗ് സൗദ് മെഡിക്കൽ സിറ്റി

Read Next

ഹജ് 2023 : 6700 പേർക്ക് സൂര്യാഘാതം, ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ ചികിത്സ തേടിയത് 2,15,000 ലേറെ പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »