Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഅ്​ബയ്ക്ക്​ പുതിയ പുടവ അണിയിച്ചു


ജിദ്ദ: കഅ്​ബക്ക്​ പുതിയ പുടവ (കിസ്​വ) അണിയിച്ചു. ചൊവ്വാഴ്​ച രാത്രിയാണ് ഇരുഹറം കാര്യാലയ അധികൃതരുടെ മേൽനോട്ടത്തിൽ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ സമുച്ചയത്തിൽനിന്ന്​ എത്തിച്ച​ പുതിയ കിസ്​വ അണിയിച്ചത്​. പ്രത്യേക വാഹനത്തിൽ സുരക്ഷ അകമ്പടിയോടെയാണ്​ പുതിയ കിസ്​വ മസ്​ജിദുൽ ഹറാമിലെത്തിച്ചത്​. പഴയ പുടവ അഴിച്ചുമാറ്റുന്നതിനും പുതിയത്​ സ്ഥാപിക്കുന്നതിനും കിസ്​വ സമുച്ചയത്തിൽ നിന്നുള്ള വിദഗ്​ധ സംഘം നേരത്തെ ഹറമിലെത്തിയിരുന്നു. പഴയ ക്ലാഡിങ്​ പൊളിച്ചാണ്​ കഅ്​ബയുടെയും അതിന്‍റെ ഉപരിതലത്തി​ന്‍റെയും കോണുകളിൽ പുതിയ പുടവയുടെ ഭാഗങ്ങൾ ഉറപ്പിച്ചതെന്ന്​ കിസ്​വ സമുച്ചയ സാ​​ങ്കേതിക, ഓപറേഷൻകാര്യ അസിസ്​റ്റന്റ്​ മേധാവി എൻജി. സുൽത്താൻ അൽ ഖുറൈശി പറഞ്ഞു. ​

ബെൽറ്റുകൾ, വിരി എന്നിവക്ക്​​ പുറമെ നാല്​ പ്രധാന കഷ്​ണങ്ങളോട്​ കൂടിയതാണ്​ കിസ്​വ. പ്രധാന ഭാഗത്തി​ന്റെ ഓരോ വശവും കഅ്​ബയുടെ മുകളിലേയ്ക്ക് ഉയർത്തി​ പഴയ സ്ഥലത്ത്​ സ്ഥാപിയ്ക്കുകയാണ്​​ ആദ്യം ചെയ്യുന്നത്​. പിന്നീട്​ മുകളിൽനിന്ന് ഒരോ വശം കെട്ടിയിട്ട് മറ്റേ അറ്റം താഴേയ്ക്കിടുന്നു. ശേഷമാണ്​ ബെൽറ്റുകളും വിരികളും അണിയിയ്ക്കുന്നത്​. കിസ്​വയുടെ എല്ലാ ഭാഗങ്ങളിലും ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്​തിട്ടുണ്ടെന്നും അൽ ഖുറൈശി പറഞ്ഞു.

കറുപ്പ് ചായം പൂശിയ ഏകദേശം 850 കിലോ ശുദ്ധ പട്ടിൽ ഒരു വർഷമെടുത്താണ്​​ കിസ്​വ നെയ്​തെടുക്കുന്നത്​. 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഇതിനായി ഉപയോഗിക്കുന്നുണ്ട്​. കിസ്​വ നിർമാണ സമുച്ചയത്തിൽ 200 ജോലിക്കാരുണ്ട്​. സ്വദേശികളാണ്​ ജീവനക്കാരെല്ലാം​. ഡൈയിങ്​, ഓട്ടോമാറ്റിക് നെയ്ത്ത്, കൈകൊണ്ടുള്ള നെയ്ത്ത്, പ്രിൻറിങ്​, ബെൽറ്റിങ്​, ഗിൽഡിങ്​, തയ്യൽ, ക്ലാഡിങ്​ കൂട്ടിച്ചേർക്കൽ എന്നീ ജോലികൾ ചെയ്യുന്ന വ്യത്യസ്​ത വകുപ്പുകൾ ഉൾപ്പെടുന്നതാണ്​ കിസ്​വ സമുച്ചയം. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷിൻ കൊണ്ടാണ്​​ കിസ്​വ നിർമിയ്ക്കുന്നത്​. 16 മീറ്റർ നീളമുള്ള തയ്യൽ മെഷിൻ കമ്പ്യൂട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ്​.


Read Previous

ഉറങ്ങാതെ കോട്ടയം, പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം

Read Next

പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »