Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തലശ്ശേരി സ്വദേശി ദമ്മാമിൽ നിര്യാതനായി


ദമ്മാം: ദീർഘകാലമായി പ്രവാസിയായിരുന്ന മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന്​ അടുത്ത്​ സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ്​ ശനിയാഴ്ച പുലർച്ചെ മരിച്ചത്​.

താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ്​ സെൻ​ട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുള്ളയാൾ അവധിക്ക്​ നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ ഒറ്റക്കായിരുന്നു​. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന്​ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്ത്​ കാണാഞ്ഞതിനെത്തുടർന്ന്​ അന്വേഷിച്ചെത്തിയവരാണ്​​ താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയത്​.

ഒരു ദിവസം കഴിഞ്ഞാണ്​ ആശുപത്രിയിൽ എത്തിക്കാനായത്​ എന്നതാണ്​ കൂടുതൽ ഗുരുതരമാക്കിയത്​. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിന്‍റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ: നജ്മ കായ്യത്ത് വില്ല. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സൈഹാത്തിലെ അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവര്‍.


Read Previous

വി​രു​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ കാ​ക്ക​ക​ൾ മ​ട​ങ്ങു​ന്നി​ല്ല; നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങി, സൗദി പ​രി​സ്ഥി​തിവ​കു​പ്പ് അധി​കൃ​ത​ർ

Read Next

ഭ​ർ​ത്താ​വി​നെ തേ​ടി സൗ​ദി​യി​ലെ​ത്തി​യ ​സീ​മ നൗ​സി​ന്​ നി​രാ​ശ​യോ​ടെ മ​ട​ക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »