Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല മു​ന്നോ​ട്ട്;  സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേയ്ക്ക്


കു​വൈ​ത്ത് സി​റ്റി: സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ക്കി കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല മു​ന്നോ​ട്ട്. രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ് സ്ഥാ​പി​ത​മാ​യ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ആ​ധു​നി​ക യു​ഗ​ത്തി​ൽ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ആ ​യാ​ത്ര തു​ട​രു​ക​യാ​ണ്. സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​ലും സ​മ​ഗ്ര സേ​വ​ന​ങ്ങ​ളി​ലും ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് എ​ക്കാ​ല​വും ആ​രോ​ഗ്യ​മേ​ഖ​ല നി​ല​കൊ​ള്ളു​ന്ന​ത്.

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​രോ​ഗ്യ ക്ലി​നി​ക് 1904ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​ള്ള ആ​ശു​പ​ത്രി 1912ൽ ​തു​റ​ന്നു. പി​ന്നീ​ട് എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള മു​ന്നേ​റ്റം ആ​രോ​ഗ്യ​ചി​കി​ത്സാ രം​ഗ​ത്തും ഉ​ണ്ടാ​യി. വി​ദൂ​ര​ദി​ക്കു​ക​ളി​ൽ​നി​ന്നും ക​ഴി​വു​ള്ള മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രെ രാ​ജ്യ​ത്തെ​ത്തി​ച്ച് ആ​രോ​ഗ്യ​സം​ര​ക്ഷ​ണം വി​ക​സി​പ്പി​ച്ചു.

ഇ​തി​ന​കം എ​ല്ലാ മെ​ഡി​ക്ക​ൽ മേ​ഖ​ല​ക​ളി​ലും സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ രാ​ജ്യം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും മെ​ഡി​ക്ക​ൽ രീ​തി​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ജ​റ്റി​ന്റെ ഗ​ണ്യ​മാ​യ തു​ക നീ​ക്കി​​വെ​ക്കു​ന്നു.

ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് നി​ര​ന്ത​ര പ​രി​ശീ​ല​ന​ങ്ങ​ളും ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്നു. ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്പെ​ഷ​ലൈ​സ്ഡ് സെ​ന്റ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ക​സ​ന​വും ന​വീ​ക​ര​ണ​വും ന​ട​ന്നു​വ​രു​ന്നു.

രോ​ഗ​വ്യാ​പ​ന​ത്തെ ചെ​റു​ക്ക​ൽ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളും മ​രു​ന്നും ന​ൽ​കു​മ്പോ​ൾ ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ൽ എ​ന്നി​വ​യി​ലെ​ല്ലാം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ കു​വൈ​ത്ത് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, പ്ര​ത്യേ​ക ആ​പ് എ​ന്നി​വ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ചു​വ​ടു​വെ​പ്പാ​യി. കേ​ൾ​വി​ക്കു​റ​വും ചെ​വി അ​ണു​ബാ​ധ​യും ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ സ​ർ​വേ​യു​ടെ 80 ശ​ത​മാ​ന​വും കൈ​വ​രി​ച്ചു.

ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സ​ക്കും കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ജ​ന​റ്റി​ക് സെ​ന്റ​റി​ൽ നൂ​ത​ന ല​ബോ​റ​ട്ട​റി സ്ഥാ​പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​ണ്. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സം​രം​ഭ​മാ​യ ധ​മാ​ൻ ആ​ശു​പ​ത്രി മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​യി.

കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വി​കാ​സം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ മൊ​ത്തം ജീ​വ​ന​ക്കാ​രി​ല്‍ പ​കു​തി​യി​ലേ​റെ​യും വി​ദേ​ശി​ക​ളാ​ണ്. ഇ​തി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ളാ​ണ്.


Read Previous

ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

Read Next

ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സി​ന്​ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »