Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

180 പേ​രു​ടെ യാ​ത്ര​മു​ട​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കാരണം, എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ


ദോ​ഹ: ഖ​ത്ത​റി​ൽ​നിന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള 180ഓ​ളം പേ​രു​ടെ യാ​ത്ര​മു​ട​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച 12.25ന് ​ദോ​ഹ​യി​ൽ​നി​ന്നും പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഐ.​എ​ക്സ് 376 വി​മാ​ന​മാ​ണ് അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​ത് കാ​ര​ണം സ്ത്രീ​ക​ളും കു​ട്ടി​ക​ളും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​​ള്ള​വ​രു​ടെ യാ​ത്ര മു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​യും പു​റ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി. അ​ടി​യ​ന്ത​ര യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം വ​ല​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വി​മാ​നം പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യും മ​റ്റു ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ർ 12 മ​ണി​യോ​ടെ ത​ന്നെ വി​മാ​ന​ത്തി​ൽ ക​യ​റി​യി​രു​ന്നു. എ​ന്നാ​ൽ, സീ​റ്റ് ബെ​ൽ​റ്റും ധ​രി​ച്ച് പ​റ​ന്നു​യ​രാ​ൻ കാ​ത്തി​രി​ക്ക​വെ ടേ​ക്ക് ഓ​ഫ് അ​നി​ശ്ചി​ത​മാ​യി വൈ​കി.

ദോ​ഹ​യി​ലെ 44 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ചൂ​ടു​ള്ള ന​ട്ടു​ച്ച സ​മ​യം ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​രു​ത്തി​യ ശേ​ഷം എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നു​ള്ള കൂ​പ്പ​ൺ ന​ൽ​കി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ ഇ​രു​ത്തി.

വൈ​കീ​ട്ട് ആ​റ് മ​ണി​ക്ക് പു​റ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു അ​ടു​ത്ത അ​റി​യി​പ്പ്. അ​ഞ്ച് മ​ണി​യോ​ടെ വി​മാ​ന​ത്തി​ലേ​ക്കു​ള്ള ഗേ​റ്റ് തു​റ​ക്കു​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ, വൈ​കീ​ട്ടും വി​മാ​നം പു​റ​പ്പെ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യം. ഇ​തോ​ടെ, യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​ഹ​ളം വെ​ക്കു​ക​യും ഇ​വ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടും എ​ന്നാ​ണ് നി​ല​വി​ലെ അ​റി​യി​പ്പ്. അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ സ​മ​യം ആ​രെ​യും അ​റി​യി​ച്ചി​ട്ടി​ല്ല.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യെ​ത്തി​യ വീ​ൽ​ചെ​യ​ർ യാ​ത്ര​ക്കാ​രും കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വി​ഭാ​ഗ​മാ​ണ് യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ വ​ല​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​വും എ​യ​ര്‍ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം സ​മാ​ന രീ​തി​യി​ല്‍ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു.

സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്ന് വൈ​കി​യ വി​മാ​നം 36 മ​ണി​ക്കൂ​റി​ലേ​റെ ക​ഴി​ഞ്ഞാ​ണ് പ​റ​ന്ന​ത്. ഖ​ത്ത​റി​നു പു​റ​മെ, മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ യാ​ത്രാ മു​ട​ക്കം സ​മീ​പ പ​തി​വാ​കു​ന്ന​ത് പ്ര​വാ​സി​ക​ളി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.


Read Previous

ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സി​ന്​ പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം

Read Next

പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി; ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ല്‍ പു​തി​യ ക​രാ​ര്‍ ഒ​രു​ങ്ങു​

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »