Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ.ബി.സി കാർഗോ കെ.എം.സി.സി ഫുട്ബോൾ ഫൈനൽ വെള്ളിയാഴ്ച


റിയാദ് ; കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എ.ബി.സി കാർഗോ കപ്പിനു വേണ്ടി രണ്ടര മാസക്കാലമായി സംഘടിപ്പിച്ചു വരുന്ന മണ്ഡലതല ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ കലാശ പോരാട്ടം വരുന്ന വെള്ളിയാഴ്ച 7 മണിക്ക് ബഗ്ള ഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപമുള്ള അൽഖാബൂസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും ചടങ്ങിൽ മുഖ്യാത്ഥിതിയായി മലബാറിലെ സെവൻസ് മൈതാനങ്ങളിൽ നിറസാന്നി ധ്യമായ സൽമാൻ കുറ്റിക്കോട് പങ്കെടുക്കും .

കലാശപ്പോരാട്ടത്തിനായി മുഖാമുഖം ഏറ്റുമുട്ടുന്നത് നിലമ്പൂർ , ചേലക്കര മണ്ഡല ങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ യഥാക്രമം ചേലക്കര ഏകപക്ഷീയമായ 4 ഗോളുകൾക്ക് ഷൊറണൂരിനെ തകർത്താണ് ഫൈനൽ പ്രവേശനം നേടിയത് . ശക്തരായ തിരൂരങ്ങാടിക്കെതിരിൽ നിലമ്പൂർ നിശ്ചയ സമയത്തും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതിനെ തുടർന്ന് ട്രൈബേക്കറിലാണ് രണ്ടിനെതിരെ നാലു് ഗോളിന് ജയിച്ചാണ് നിലമ്പൂർ ഫൈനലിൽ പ്രവേശിച്ചത് .

സമാപനത്തോടനുബന്ധിച്ച് ഗ്രൗണ്ടിൽ സംഗീത നിശ , കോൽക്കളി , സൗദിയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വടംവലി , ഇരുപതോളം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറും . ഗ്രൗണ്ടിൽ കുടുംബിനികൾക്ക് പ്രത്യേകം ഇരിപ്പിടവും ഒരുക്കീട്ടുണ്ട് . എസ് . എം .മീ പ്രവാസി എക്സലൻസി അവാർഡ് നൽകി പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ടി.വി.എസ് സലാമിനെ ഗ്രൗണ്ടിൽ ആദരിക്കും .

ഫൈനൽ മൽസരം കാണുന്നതിനായി വെള്ളിയാച്ച 6.30 ന് ബത്ത കെ.എം.സി.സി ഓഫീസ് പരിസരത്തു നിന്നും സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയതായും സംഘാടക സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി . ടൂർണ്ണമെൻറിനോടനുബന്ധിച്ച് പുറത്തിറക്കിയ ലക്കീ ഡ്രോ കൂപ്പൺ നറുക്കെടുപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടിൽ  നടക്കും


Read Previous

പ്ര​വാ​സി വെ​ൽ​ഫ​യ​ർ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Read Next

ടി പി മുസ്തഫയ്ക്ക് കേളി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »