Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അച്ചടക്ക ലംഘനം: തോമസ് കെ തോമസ് എംഎല്‍എയ്ക്കെതിരെ എന്‍സിപിയില്‍ നടപടി, പ്രവർത്തക സമിതിയില്‍ നിന്ന് പുറത്താക്കി


അച്ചടക്ക ലംഘനം ആരോപിച്ച് തോമസ് കെ തോമസ് എംഎല്‍എയ്ക്കെതിരെ നടപടി യെടുത്ത് എൻസിപി കേന്ദ്ര നേതൃത്വം. പ്രവർത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസിനെ എന്‍സിപി പുറത്താക്കി. കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽ പെടുത്തി തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന തോമസ് കെ തോമസി ന്റെ വെളിപ്പെടുത്തലില്‍ എന്‍സിപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നല്‍കി. വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് ഇതിനു പിന്നിലെന്ന് പരാതിയിൽ ആരോപിച്ചു. പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തി ന്റെ നടപടി.

പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്‍ഛികമായി വണ്ടി വെള്ളത്തിൽ വീണു എന്ന് വരുത്തിത്തീർക്കാനും കൊലപ്പെടുത്താനു മാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം

തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് തോമസ് കെ തോമസ് ആരോപിച്ചത്. പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്‍ഛികമായി വണ്ടി വെള്ളത്തിൽ വീണു എന്ന് വരുത്തിത്തീർക്കാനും ഡ്രൈവറുടെ വശത്തെ ഗ്ലാസ് ഡോർ താഴ്ത്തി രക്ഷപ്പെടാനും തന്റെ ഭാഗത്തെ ഡോർ ലോക്ക് ചെയ്ത് ജീവഹാനി വരുത്താനുമാണ് നോക്കിയതെന്ന് പരാതിയിൽ അദ്ദേഹം പറഞ്ഞിരുന്നു. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി രുന്നു പദ്ധതിയെന്നും ആരോപിച്ചു.

തന്നെ അപകീർത്തിപ്പെടുത്താൻ നേരത്തേ മൂന്നു സംഭവങ്ങൾ ഇവർ തന്നെ സൃഷ്ടിച്ച തായും തോമസ് കെ തോമസ് ആരോപിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉപയോഗ പ്പെടുത്തി ജയിലിൽ അടച്ചു, നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കാനാണ് നോക്കിയത്. എന്നാൽ, പോലീസ് അന്വേഷണത്തിൽ ഇതെല്ലം പൊളിഞ്ഞതോടെയാണ്, കൊല്ലാൻ ശ്രമം നടത്തിയത്. ഇതിന്റെയെല്ലാം പിന്നിൽ റെജി ചെറിയാനാണ്.’ പരാതി യിൽ പറയുന്നു.


Read Previous

യുക്‌മ കേരളപൂരം വള്ളംകളി 2023 വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും|അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ.

Read Next

ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് മന്ത്രി പറയണം; ആശുപത്രി സംരക്ഷണ ബില്ലിനെതിരെ ഗണേഷ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »