Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ ജൈവ കോഴി ഉൽപാദനം | പദ്ധതിക്ക് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം തുടക്കം കുറിച്ചു


റിയാദ് : സൗദിയിൽ ജൈവ കോഴി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം തുടക്കം കുറിച്ചു. കുറഞ്ഞ നിരക്കിൽ സ്ഥലം ലഭ്യമാക്കൽ, വായ്പകൾ ലഭ്യമാക്കൽ, സാങ്കേതിക പിന്തുണ നൽകുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. 2033 ഓടെ ജൈവ ഉൽപാദനം അഞ്ചു ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടതെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് അൽഇയാദ പറഞ്ഞു.

ജൈവ കോഴി ഉൽപാദനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാൻ പൗൾട്രി കമ്പനി ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മന്ത്രാലയം ശിൽപ ശാല സംഘടപ്പിച്ചിരുന്നു. ഇതിൽ സംസാരിക്കുമ്പോഴാണ് അഹ്മദ് അൽഇയാദ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക കോഴി ഉൽപാദനം രാജ്യം പുറത്തിറക്കിയ മാനദണ്ഡ ങ്ങൾ പാലിച്ചാണ് നടത്തുന്നത്. പൗൾട്രി മേഖലയിൽ 1,700 കോടി റിയാലിന്റെ പുതിയ നിക്ഷേപം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2025 ഓടെ കോഴിയിറച്ചി മേഖ ലയിൽ സ്വയം പര്യാപ്തത 80 ശതമാനമായി ഉയർത്താനും കോഴി ഉൽപാദന വികസന പദ്ധതി ലക്ഷ്യമിടുന്നു.

2018 മുതൽ 2022 വരെയുള്ള ജൈവ കൃഷി വിസ്തൃതി 25 ശതമാനം ആയി വർധിച്ചിട്ടുണ്ട്. ജൈവ ഉൽപാദനം 108 ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്. ജൈവ കൃഷിയിലേക്കുള്ള പരിവർത്തന ഘട്ടത്തിലുള്ള കൃഷിയിടങ്ങളുടെ എണ്ണം 200 ശതമാനം എന്ന തോതിൽ വർധിച്ചിട്ടുണ്ട്. കോഴിയിറച്ചി സംസ്കരണ ഫാക്ടറികൾ, ജൈവ കോഴി ഉൽപാദനത്തിൽ നിക്ഷേപം നടത്തി പ്രാദേശിക കോഴി ഉൽപാദന കമ്പനികൾ ജൈവ കോഴി ഫാമുകൾ സ്ഥാപിക്കൽ, സൗദിയിൽ ജൈവ കോഴി ഉൽപാദന മേഖലയിൽ മികച്ച നിക്ഷേപാവസ രങ്ങളുള്ളതായും എൻജി. അഹ്മദ് അൽഇയാദ പറഞ്ഞു.

മക്ക വേദിയാകുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ദ്വിദിന സമ്മേനത്തിലേക്ക് പ്രതിനിധികൾ കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മുതലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തിത്തുടങ്ങി. ഇസ്ലാമിക സമ്മേളനത്തിന് എത്തുന്നവരെ സ്വീകരിക്കാൻ വേണ്ടി വിമാനത്താവള ത്തിൽ അദികൃതർ എത്തിയിരുന്നു. മക്കയിലെ ആണ് ഇവർക്ക് വേണ്ടിയുള്ലള്ള സൗകര്യ ങ്ങൾ ഒരുക്കിയിരിക്കുന്നത്. മതകാര്യ വകുപ്പിന് കീഴിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് ഇവർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.


Read Previous

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മസ്കറ്റിൽ അപകടം; 18 പേർക്ക് പരിക്ക്

Read Next

ബുറൈദ ഈത്തപ്പഴ മേള ഈ മാസം 25 വരെ തുടരും| മേളയില്‍ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം| ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേള| ബുറൈദ ഫെസ്റ്റില്‍ വന്‍ ജനപങ്കാളിത്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »