Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബുറൈദ ഈത്തപ്പഴ മേള ഈ മാസം 25 വരെ തുടരും| മേളയില്‍ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം| ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേള| ബുറൈദ ഫെസ്റ്റില്‍ വന്‍ ജനപങ്കാളിത്തം


ബുറൈദ: അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ വര്‍ഷം തോറും നടത്തിവരാ റുള്ള ഈത്തപ്പഴ മേള ശ്രദ്ധേയമാവുന്നു. ഇത്തവണ മേളയില്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും വന്‍ ജനപങ്കാളിത്തമാണുള്ളത്. പ്രശസ്തമായ 45ലധികം ഇനം ഈന്തപ്പഴങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം.

സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം കാര്‍ണിവലിനുണ്ട്. ഈന്തപ്പഴ വിപണന രംഗത്തുള്ള 27ലധികം സ്വകാര്യ ഏജന്‍സികള്‍ക്കു പുറമേ കര്‍ഷകരും കുടുംബങ്ങളും പ്രദര്‍ശന-വില്‍പ്പന മേളയില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ കവിതാ സായാഹ്നങ്ങളും സംഗീത ബാന്‍ഡുകളുമുണ്ട്. കാര്‍ണിവല്‍ ഈ മാസം 25 വരെ തുടരും.

ഈന്തപ്പനയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, പുരാതന തോട്ടങ്ങളുടെ പുനര്‍നിര്‍മ്മാണം, ഫോട്ടോഗ്രാഫി കോര്‍ണര്‍, ചിത്രകാരന്മാര്‍ക്കുള്ള പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ട്. ഖസീം ഗവര്‍ണറേറ്റിന്റെ മേല്‍നോട്ടത്തില്‍ കൃഷി-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖസീം ശാഖ ബുറൈദ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് മേള നടത്തുന്നത്.

ഗുണമേന്മയുള്ള ഈത്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന ആധുനിക കൃഷിരീതികള്‍ മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വിളവെടുപ്പ്, പരിചരണം തുടങ്ങിയ കാര്യങ്ങളിലും സംശയ നിവാരണ പാരിപാടികളും ബോധവല്‍ക്കരണവും സെമിനാറുകളും നടന്നുവരുന്നു.

രാജ്യത്ത് ഏറ്റവുമധികം ഈത്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന മേഖലയാണ് അല്‍ ഖസീം. 1.12 കോടി മരങ്ങള്‍ ഇവിടെയുണ്ട്. സൗദിയിലെ വാര്‍ഷിക ഈത്തപ്പഴ ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ ആണ്. 300 ലധികം ഇനം ഈത്തപ്പഴം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നു. ആഗോളത ലത്തില്‍ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സൗദി.

രാജ്യത്ത് 3.4 കോടി ഈന്തപ്പനകളുണ്ടെന്നാണ് കൃഷി മന്ത്രാലയത്തിന്റെ കണക്ക്. രുചിവൈവിധ്യമുള്ള ഈത്തപ്പഴത്തിന് കേൡകേട്ട മദീനയില്‍ 83 ലക്ഷം ഈത്തപ്പന കളുണ്ട്. റിയാദില്‍ 77 ലക്ഷവും കിഴക്കന്‍ മേഖലയില്‍ (അല്‍ഷര്‍ഖിയ) 41 ലക്ഷവും മരങ്ങളുണ്ട്.

കഴിഞ്ഞ വര്‍ഷം ഈന്തപ്പഴ കയറ്റുമതി 3,21,000 ടണ്‍ കവിഞ്ഞു. ഈത്തപ്പഴത്തിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഉല്‍പ്പാദനത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചതോടെയാണ് ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിച്ചത്. 201ല്‍ ഈന്തപ്പഴം കയറ്റുമതിയില്‍ സൗദി ആഗോളതലത്തില്‍ ഒന്നാമതെത്തിയിരുന്നു. 111 രാജ്യങ്ങളിലേ ക്കാണ് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്.

ഭക്ഷ്യസുരക്ഷയും സുസ്ഥിര കാര്‍ഷിക വികസനവും കൈവരിക്കുന്നതിന് ഈന്തപ്പഴ മേഖലയെയാണ് രാജ്യം ഏറ്റവുമധികം ആശ്രയിക്കുന്നത്. രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഈ മേഖല വികസിപ്പിക്കുന്നതിന് കൃഷി, അനുബന്ധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്.


Read Previous

സൗദിയിൽ ജൈവ കോഴി ഉൽപാദനം | പദ്ധതിക്ക് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം തുടക്കം കുറിച്ചു

Read Next

സ്ത്രീകളുടെ മാനസിക, ശാരീരിക, സാമൂഹിക, ആരോഗ്യപരിരക്ഷ ലക്ഷ്യം | സൗദി വനിതകളുടെ ജീവിതശൈലി മെച്ചപ്പെടുത്താന്‍ കയാനി കമ്പനി; മേധാവിയായി യുഎസിലെ സൗദി അംബാസഡര്‍ റീമ രാജകുമാരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »