ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി അറേബിയയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം (എസ്കെഎസ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വർഷങ്ങ ളായി സൗദി യിലെ എല്ലാ പ്രവിശ്യകളിലെയും കലാകാരൻമാരെ കോർത്തിണക്കി ക്കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയാണ് സൗദികലാസംഘം (എസ്കെഎസ്). 2023 ഓഗസ്റ്റ് 6-ആം തീയതി കൂടിയ ജനറൽബോഡിയോഗത്തിൽ ആണ് പുതിയകമ്മിറ്റിയെ തിരഞ്ഞെടുത്തത്.

പ്രസിഡൻറ്: റഹിം ഭരതന്നൂർ, ജനറൽസെക്രട്ടറി വിജേഷ്ചന്ദ്രു, ട്രെഷർ തങ്കച്ചൻവർഗീസ്, രക്ഷാധികാരികൾ ആയി ഹസ്സൻകൊണ്ടോട്ടി, നവാസ്ബീമാപള്ളി, ദിനേശ് ചൊവ്വണ, വൈസ്പ്രസിഡന്റ് ഷമീർകല്ലിങ്ങൽ, ജോയിന്റ്സെക്രട്ടറി നസീബ്കെഎം, ചീഫ്കോർഡിനേറ്റർമാരായി ഷബാന അൻഷാദ്, ഹിജാസ് കളരിക്കൽ, ലേഡീസ് വിങ്ങ് കോർഡിനേറ്റർമാരായി സോഫിയ സുനിൽ, നിഷ ബിനേഷ് , സഹാന നിസാം ഗ്രൂപ്പു കോർഡിനേറ്റർമാരായി വിഷ്ണു വിജയൻ, ശർമിത നിജാസ്, ഇസ്മായിൽ (ഇജിലു), അൽത്താഫ്കാലിക്കറ്റ്, അലിറോഷൻ മീഡിയകൺവീനർമാരായി അൻഷാദ് ഫിലിംക്രാഫ്റ്റ്, രാജേഷ്ഗോപാൽ
എക്സിക്യൂട്ടീവ് അംഗങ്ങളായി ജലീൽകൊച്ചിൻ, അഷറഫ് വലിയോറ, നിബിജേക്കബ് , ബൈജുദാസ്, Dr. ഹാരിസ്മുഹമ്മദ്, സുധീർഹംസ, സാദിഖ്പറക്കോടൻ, സജീർ സമദ് എന്നിവരേയും ഐക്യകണ്ടെന ഐക്യകണ്ടേന തിരഞ്ഞെടുത്തു.
