Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ലുലു: മുപ്പത്തിമൂന്നാമത് ശാഖ ഹഫർ അൽ ബാത്തിനിൽ ഉദ്ഘാടനം ചെയ്തു


ഹഫർ അൽ ബാത്തിൻ : ലുലു ഹൈപ്പർ മാർക്കറ്റ് സൗദിയിലെ 33- മത് ശാഖ കിഴ ക്കൻ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫർ അൽ ബാത്തിനിൽ നടന്ന വർണശ ബളമായ ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു.

ഹഫർ അൽ ബാത്തിൻ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ സൗദ് ഉദ്ഘാടനം നിർവഹിച്ചു. ഹഫർ അൽ ബാത്തിൻ മേയർ എൻജിനീയർ ഖലാഫ് ഹംദാൻ ഒത്തൈബിയുടെ സാന്നിധ്യതിലായിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അതിഥികളെ വരവേറ്റു.

സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീ ടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്റെയും സഹായത്തിനും ഉപദേശനിർദ്ദേ ശങ്ങൾക്കും നന്ദി പറഞ്ഞ യൂസഫലി, മികച്ച സാമ്പത്തിക ശക്തിയായി കുതിച്ചുയർന്ന സൗദിയുടെ നേട്ടത്തിന് പിറകിലെ ഭരണാധികാരികളുടെ അർപ്പണത്തെ പ്രശംസിച്ചു.

വിഖ്യാതമായ അൽ ഒത്തൈം മാളിൽ 1,20,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലുലു പ്രവർത്തിക്കുന്നത്. 2500 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും 26 ചെക് ഔട്ട് കൗണ്ടറുകളും ഹഫർ അൽ ബാത്തിനിലിലെ പുതിയ ലുലുവിൽ ഉണ്ട്.

പഴം, പച്ചക്കറി, ബേക്കറി, മത്സ്യമാംസ ഉൽപ്പന്നങ്ങൾ, ഗാർഹികോപ കരണങ്ങൾ, ഇല ക്ട്രിക്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്. ജൈവ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷക്കും പ്രാധാന്യം നൽകുന്ന ലുലു സൗദിയിൽ പ്രാദേ ശിക ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപണനത്തിനും സൗകര്യമൊരുക്കി. സൗദി മാംസോൽ പ്പന്നങ്ങൾ, പ്രാദേശികമായ ജൈവ പച്ചക്കറികൾ എന്നിവയും ലുലു സ്റ്റോറിൽ ലഭ്യമാണ്.

ആദ്യം വാങ്ങുക, പിന്നീട് പണം നൽകുക (ടാബ്ബി) എന്ന തരത്തിലുള്ള ഇൻസ്റ്റാൾമെന്റ് സൗകര്യവും ലുലുവിന്റെ പ്രത്യേകതയാണ്. സൗദിയുടെ പരമ്പരാഗത തയ്യൽ കര കൗശല വസ്തുക്കളുടെ മോട്ടീവുകൾ ഉദ്‌ഘാടനത്തിന് സജ്ജമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, കിഴക്കൻ പ്രവിശ്യ റീജ്യണൽ ഡയറക്ടർ മൊയീസ് നൂറുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Read Previous

ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ജിദ്ദ,മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു.

Read Next

ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി പി കെ സൈനുൽ ആബിദീൻ അനുശോചനയോഗം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »