Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ജോ ബൈഡന്‍ ജി20 ക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീ കരിച്ചു. ജി20 ഉച്ചകോടിക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയില്‍ ഗില്‍ ബൈഡന്‍ കോവിഡ് പോസിറ്റീവ് ആയത്. പ്രസിഡന്റിന്റെ വരവില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്‍ ബൈഡന്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. പിന്നാലെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നി ല്ലെങ്കിലും ജോ ബൈഡനും പരിശോധന നടത്തി. പക്ഷെ ഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലക്ഷണങ്ങള്‍ നിരീക്ഷിച്ച ശേഷം ബൈഡനെ ഈ ആഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരിയ രോഗ ലക്ഷണമുള്ള ജില്‍ ബൈഡന്‍ നീരിക്ഷണത്തില്‍ തുടരുകയാണ്.

ബൈഡന്റെ വിദേശ സന്ദര്‍ശന പദ്ധതികളില്‍ എന്തെങ്കിലും മാറ്റം വരാന്‍ സാദ്ധ്യതയു ണ്ടോയെന്ന് വൈറ്റ് ഹൗസ് നിലവില്‍ പ്രതികരിച്ചിട്ടില്ല. ഒന്‍പതിനും പത്തിനുമാണ് പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ഡല്‍ഹി ആതിഥ്യമരുളുന്നത്. ഉച്ചകോടിക്കായി വ്യാഴാഴ്ച ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു നേരത്തെയുള്ള പദ്ധതി.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്മോള്‍ മോഡുലാര്‍ ന്യൂക്ലിയാര്‍ റിയാക്ടറുകളെ സംബന്ധിച്ച ആണവ ഉടമ്പടി, ജെറ്റ് എഞ്ചിനുകളുടെ പ്രതി രോധ കരാറിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം, ഡ്രോണ്‍ ഇടപാട് എന്നിവയെ ക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക. കൂടാതെ അമേരിക്കയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ പാഠ്യപദ്ധതികള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്‍ ഇളവുകള്‍ തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചി രുന്നു. 2022 ജൂലൈയില്‍ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു.


Read Previous

പെരുമ്പാവൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി തൂങ്ങി മരിച്ച നിലയില്‍

Read Next

ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »