Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാണ്ടിയുടേത് അതിശയകരമായ വിജയം, ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് ജനകീയ കോടതിയുടെ ശിക്ഷ: എ കെ ആന്റണി


തിരുവനന്തപുരം:  ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പ ള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ വിജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടിയെ പൈശാചികമായാണ് അവര്‍ വേദനിപ്പിച്ചത്. അതിന് പുതുപ്പള്ളിക്കാര്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരിക ബന്ധം എനിക്കറിയാം. ഒരര്‍ഥത്തില്‍ അവരുടെ പ്രതികാര ചിന്ത നേരിട്ട് മനസിലാക്കിയിട്ടുണ്ട്. പൊതു യോഗത്തില്‍ വച്ച് പുതുപ്പള്ളിയിലെ വോട്ട് എണ്ണി കഴിയുമ്പോള്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേള്‍ക്കുമ്പോള്‍ വേട്ടയാടിയവര്‍ ഞെട്ടി വിറക്കുമെന്ന് ഞാന്‍ പറഞ്ഞു. ഭൂരിപക്ഷം കണ്ട് അവര്‍ ബോധംകെടും എന്നും ഞാന്‍ പറഞ്ഞു. പുതുപ്പള്ളിക്കാരുടെ വികാരം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.’- എ കെ ആന്റണി പറഞ്ഞു.

പുതുപ്പള്ളിയുമായി എനിക്ക് ബന്ധമുണ്ട്. 1962 മുതല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഒപ്പം ഞാന്‍ പുതുപ്പള്ളിയില്‍ പോയിട്ടുണ്ട്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം നേരിട്ട് അറിയാവുന്നതാണ്. കുഞ്ഞുഞ്ഞിനെ അവര്‍ പൈശാചികമായാണ് വേദനിപ്പിച്ചത്.ഉമ്മന്‍ ചാണ്ടിയ്ക്കും കുടുംബത്തിനും എത്ര ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായി കാണും. അതിന് പുതുപ്പള്ളിക്കാര്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ വിജയം’-ആന്റണി കൂട്ടിച്ചേര്‍ത്തു.


Read Previous

പുതു ചരിത്രം എഴുതി പുതുപ്പള്ളി, ചാണ്ടി ഉമ്മന് ചരിത്ര വിജയം, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ ചാണ്ടി രണ്ടാമൻ ; ജയ്ക്കിന് ഹാട്രിക് തോൽവി, അച്ഛനോടും മകനോടും തോറ്റൂ, മണർകാടും ചാണ്ടി ഉമ്മന്റെ ‘ഇടിമുഴക്കം’; ജെയ്ക്കിനെ കൈവിട്ട് സ്വന്തം നാടും

Read Next

സൗദി കിരീടാവകാശിക്കും യുഎഇ പ്രസിഡന്റിനും ഇന്ത്യയില്‍ ഊഷ്മള വരവേല്‍പ്; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മൂന്നുദിവസം ഇന്ത്യയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »