ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മ ആയ പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍റിന്റെ ആഭിമുഖ്യത്തില്‍ exit 30 ലെ അല്‍ മറായി ഇസ്ഥിരഹയില്‍ വെച്ച് “ഓണ വിരുന്ന് – 2023” സംഘടിപ്പിച്ചു. പഞ്ച വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്തും വിവിധ മിഴിവാര്‍ന്ന കലാ കായിക സാംസ്കാരിക പരിപാടികളും വിപുലമായ ഓണ സദ്യയും ഒരുക്കി ഓണാഘോഷത്തിന്റെ പൊലിമ കൂട്ടി.
പ്രദീപൻ കോറോം നേതൃത്വത്തില്‍ രാജീവന്‍ ഓണക്കുന്ന്, രഞ്ജിത് സി പി, രാജേഷ് കുഞ്ഞിമംഗലം എന്നിവർ ചേര്‍ന്ന ടീം മനോഹരമായ പൂക്കളം ഒരുക്കി.

രാജൻ പെരളത്തിന്റെ മേല്‍ നോട്ടത്തില്‍ സത്യന്‍ കണക്കീല്‍, അബ്ദുള്ള പൊന്നിച്ചി, അഷ്റഫ് ചെറുപുഴ, അഷ്റഫ് TAB, അഷ്റഫ് പൊന്നിച്ചി, മനോഹരന്‍ പൊയ്യിൽ കൂടാതെ പി എസ് വി ഫുട്ബോള്‍ ക്ലബ് അംഗങ്ങളും ചേര്‍ന്ന് സ്വാദിഷ്ടമായ ഓണസദ്യ ചിട്ടയായി വിളമ്പി മികവുറ്റതാക്കി.

മാവേലിയായി വേഷമണിഞ്ഞ ലിബിന് ജയേഷ് ബാബു, അരുണ്‍ നാരായണൻ എന്നിവര്‍ ചേര്‍ന്ന് മേക്കപ്പും, ആടയാഭരണങ്ങൾ അണിയിച്ചൊരുക്കി. ഓണസദ്യക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള വിവിധ കലാ കായിക മല്‍സരങ്ങള്‍ നടത്തുക യുണ്ടായി. സത്യന്‍ കണക്കില്‍ ആലപിച്ച കവിതകള്‍ പ്രവാസികളെ ഗൃഹാതുരത്വ ഓര്‍മ്മകളുടെ ലോകത്തേക്ക് കൊണ്ടു പോയി.

പി എസ് വി ഗായകർ ഒത്തു ചേര്‍ന്നു ഓണപ്പാട്ടുകള്‍ ആഘോഷത്തിന്റെ ഭാഗമായി ആലപിച്ചു. തുടര്‍ന്നു അഷ്‌റഫ് കവ്വായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍ സത്യന്‍ കണക്കീല്‍, മുസ്തഫ കവ്വായി, ജലീല്‍ ചെറുപുഴ, ഇസ്മയില്‍ കരോളം, ഹരീന്ദ്രന്‍ കയറ്റുവള്ളി, മുരളി സംസാരി, ബാബു ഗോവിന്ദ്. മധു ഇടച്ചേരി, ശ്രീമതി: ദീപ ഗോപിനാഥന്‍, ശ്രീമതി: ഷീന മധു, ശ്രീമതി: ഷിനി ബാബു ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു . ഗോപിനാഥന്‍ സംസാരി നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തില്‍ വിവിധ മല്‍സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി
