Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര്യാടൻ മുഹമ്മദ്‌ വിടപറഞ്ഞിട്ട് ഒരാണ്ട്; അണികളുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ അനുസ്മരിച്ച് ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി


നിലമ്പൂരിൽ ആഴത്തിൽ വേരുകളാഴ്ത്തി കേരളമാകെ പടർന്നുപന്തലിച്ച രാഷ്ട്രീയ വടവൃക്ഷമായിരുന്ന ആര്യാടൻ മുഹമ്മദ്. വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാ കുന്ന വേളയില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രവാസ ലോകവും; ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണം സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ്‌ ഷംനാദ് കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.

ആര്യാടന്‍ മുഹമ്മദ്‌ അനുസ്മരണം ഒ ഐ സി സി റിയാദ് ആക്റ്റിംഗ് പ്രസിഡന്റ്‌ ഷംനാദ് കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്യുന്നു

ആര് എതിര്‍ത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എവിടേയും തുറന്നുപറഞ്ഞിരുന്ന നേതാവായിരുന്നു ആര്യാടന്‍…

മലബാറില്‍ നിന്നുമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആര്യടന്‍ മുഹമ്മദ്. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എട്ട് തവണ വിജയിച്ചിട്ടുള്ള ആര്യാടന്‍ 1980-82 കാലത്തെ ഇകെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ വനം വകുപ്പ് മന്ത്രിയായും; ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഓര്‍മ്മകള്‍ മരിക്കുന്നില്ല പ്രണാമം

ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് അനുസ്മരണം സന്ദേശം നൽകി. ഗ്ലോബൽ കമ്മിറ്റി മെമ്പർമാരായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ സിദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, രഘുനാഥ്‌ പറശിനികടവ്, ഷാനവാസ്‌ മുനമ്പത്ത്, ജില്ലാ പ്രസിഡന്റുമാരായ സുഗതൻ നൂറനാട്, ബാലു കുട്ടൻ, സലാം ഇടുക്കി, ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, അബ്ദുൽ മജീദ് കണ്ണൂർ, വിവിധ ജില്ലാ ഭാരവാഹികളായ സലീം ആർത്തിയിൽ, സമീർ മാളിയേക്കൽ, സൈനുദ്ധീൻ വെട്ടത്തൂർ, ഷാജി മഠത്തിൽ, രാജു തൃശൂർ, നാസർ ലൈസ്, നൗഷാദ് വണ്ടൂർ, ഉണ്ണികൃഷ്ണൻ,സഗീർ EP,എന്നിവർ സംസാരിച്ചു.

അബൂബക്കർ മഞ്ചേരി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ നന്ദിയും പറഞ്ഞു


Read Previous

50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയി

Read Next

കേളി പത്താമത് ഫുട്ബോൾ; സംഘാടക സമിതി ഓഫീസ് തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »