Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി പത്താമത് ഫുട്ബോൾ; സംഘാടക സമിതി ഓഫീസ് തുറന്നു


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫീസ് തുറന്നു. റിയാദ് ബത്ഹ സെന്ററിൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്‌ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.

സംഘാടക സമിതി ജോയിന്റ് കൺവീനർ ഷഫീക് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ സെൻ ആന്റണി അധ്യക്ഷനായി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, സ്‌പോട്‌സ് കമ്മറ്റി അംഗങ്ങൾ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഒക്ടോബർ 27 ന് ആരംഭിക്കുന്ന പത്താമത് ടൂർണമെന്റ് രണ്ട് മാസക്കാലം നീണ്ടു നിൽക്കും. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺവീനർ നസീർ മുള്ളൂർക്കര ( 050 262 3622) കേളി സെക്രട്ടറി സുരേഷ് കണ്ണപുരം (050 287 8719) ടീം റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടെക്‌നിക്കൽ കമ്മറ്റി കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട് (050 293 1006) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

കേളി പത്താമത് ഫുട്ബോൾ സംഘാടക സമിതി ഓഫീസ് പ്രവർത്തനോദ്ഘാടനം ടിആർ സുബ്രഹ്മണ്യൻ നിർവ്വഹിക്കുന്നു


Read Previous

ആര്യാടൻ മുഹമ്മദ്‌ വിടപറഞ്ഞിട്ട് ഒരാണ്ട്; അണികളുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ അനുസ്മരിച്ച് ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി

Read Next

സൗദി നാഷണൽ ഡേ ആഘോഷിച്ച് അലിഫ് ഇൻ്റർ നാഷണൽ സ്കൂൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »