Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുരൂഹത നീങ്ങി; പ്രമുഖ റാപ്പർ ‘ടുപാക് ഷക്കൂറിന്‍റെ’ കൊലപാതകത്തിൽ പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ


ലാസ് വേഗസ്: പതിറ്റാണ്ടുകളായി ദുരൂഹമായി തുടർന്നിരുന്ന പ്രമുഖ റാപ്പർ ടുപാക് ഷക്കൂറിന്‍റെ കൊലപാതകത്തിൽ പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. ഡുവാൻ ‘കെഫെ ഡി’ ഡേവിസ് എന്ന 60 വയസ്സുകാരനെതിരെ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. വർഷങ്ങളായി സംശയനിഴലായിരുന്ന ഇയാൾ ഏതാനും നാളുകളായി ഷക്കൂറിന്‍റെ കൊലപാതകത്തിൽ തന്‍റെ പങ്കുറപ്പിയ്ക്കുന്ന പ്രസ്താവനകൾ നടത്തിവന്നതാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്. 

1996 സെപ്റ്റംബർ 7ന് നെവാഡയിൽ വച്ചാണ് ഷക്കൂറിനു(25) നേർക്ക് കാറിലെത്തിയ അജ്ഞാതസംഘം വെടിയുതിർത്തത്. ഗുരുതര പരുക്കേറ്റ ഷക്കൂർ 6 ദിവസങ്ങൾക്കു ശേഷം മരിച്ചു. കൊല നടത്തിയത് ആരാണെന്നും എന്തിനാണെന്നുമുള്ളത് ഇതുവരെ കണ്ടെത്താനായിരുന്നില്ല. പിന്നീട്, 2018 ൽ അന്വേഷണം പുനരാരംഭിച്ച ശേഷം ഡേവിസിന്‍റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തലുകളാണു കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്ന സൂചന നൽകിയത്. തുടർന്ന്, ജൂലൈയിൽ പൊലീസ് ഡേവിസിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്‍റെ വിശദാംശങ്ങൾ അടങ്ങിയ ഓർമക്കുറിപ്പ് കണ്ടെത്തി. 

ഷക്കൂറും സുഹൃത്തുക്കളും ചേർന്ന് ഡേവിസിന്‍റെ മരുമകനായ ഒർലാൻഡോ ആൻഡേഴ്സനെ മർദിച്ചതിനുള്ള പ്രതികാരമായാണു കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡേവിസിന്റെ വിചാരണ ബുധനാഴ്ച ആരംഭിയ്ക്കും.


Read Previous

പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​നാ​യി ഏ​ത്​ സം​ഘ​ട​ന​യേ​യും പി​ന്തു​ണയ്ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന്-ഭാ​ര​തീ​യ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍

Read Next

മണിപ്പുരില്‍ നിന്നൊരു തുറന്നുപറച്ചില്‍; ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്; നേതൃത്വത്തിന് കത്തയച്ച് മണിപ്പുർ ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »