ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘KUDU കേളി’ പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 27 മുതൽ ആരംഭിക്കുമെന്നും സൗദി കായിക മന്ത്രാലയത്തിന്റെ കീഴിയിലുള്ള അമേച്വർ ഫുട്ബോൾ ലീഗിന്റെ അനുമതിയോടെ നടക്കുന്ന ടൂർണ്ണമെന്റ് സൗദി റഫറിപാനലിലെ അലി അല്‍ ഖഹ്താനി ഹെഡ് റഫറിയായുള്ള ഏഴംഗ സംഘം മല്‍സരങ്ങള്‍ നിയന്ത്രി ക്ചുകുമെന്മനും കേളി ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി

രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന ടൂർണ്ണമെന്റ് ഉദ്ഘാടനവും സമാപനവും ഒഴികെ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 5.30 നും 7.30നും മായി രണ്ടു കളികൾ വീതം നടക്കും. സുലൈയിൽ പുതുതായി ആരംഭിച്ച അൽ മുത്തവ പാർക്ക് ഗ്രൗണ്ടിലാണ് ടൂർണ്ണമെന്റു കൾ നടക്കുന്നതെന്നും ഭാരവാഹികള്‍
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ എട്ടു മുൻനിര ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരക്കുന്ന മത്സരം ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക. ഗ്രൂപ്പ് എ യിൽ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട്, ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ, സുലൈ എഫ്സി, റെയിൻബോ എഫ്സി എന്നിവരും ഗ്രൂപ്പ് ബിയിൽ ഇസ ഗ്രൂപ്പ് അസീസിയ, ബെഞ്ച് മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സി, റിയൽ കേരള എഫ്സി, ലാന്റെൺ എഫ്സി എന്നിവരുമാണ് മത്സരിക്കുന്നത്. ഫിഫ മാനദണ്ഡങ്ങൾ അനുസ രിച്ചുള്ള ഇലവൻസ് കളികളാണ് നടക്കുക. കളികൾ പൂർണ്ണമായും ക്യാമറ നിരീക്ഷണത്തിലായിരിക്കും. ആവശ്യമായ മെഡിക്കൽ സംവിധാനങ്ങളുമായി സഫാമക്ക മെഡിക്കൽ സംഘവും ആംബുലന്‍സും ടൂര്‍ണ്ണമെന്റിലുടനീളം സ്റ്റേഡിയത്തില്‍ സജ്ജമായിരിക്കും.
കഴിഞ്ഞ ഒൻപത് ടൂർണ്ണമെന്റുകളും കളിക്കാർക്കും കാണികൾക്കും ഒരുപോലെ വ്യത്യസ്ഥതകൾ സമ്മാനിച്ച കേളി, അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം നടത്തുന്ന പത്താമത് ടൂർണ്ണമെന്റിലും ഏറെ പുതുമകൾ സമ്മാനിക്കുമെന്നും. മികച്ച കളിക്കാരനും ഗോൾകീപ്പർക്കും, മികച്ച ഡിഫണ്ടർക്കും പ്രൈസ് മണി നൽകുന്നത് പത്താമത് ടൂർണ്ണമെന്റിന്റെ പ്രത്യേകതയാണ്ന്ന് ഭാരവാഹികള്‍ പറഞ്ഞു.
കൂടാതെ വിജയികൾക്ക് ട്രോഫികളും, മെഡലുകളും പ്രൈസ് മണിയും നൽകുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ, കാണികൾക്കായി പതിമൂന്ന് സ്കൂട്ടറുകളും നൂറ്റിനാല് ഗ്രാം സ്വർണ്ണവും ഉൾപ്പടെ ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ടൂർണ്ണമെന്റ് വിജയത്തിനായി ചെയർമാൻ ഷമീർ കുന്നുമ്മൽ വൈസ് ചെയർമാൻമാർ ഗഫൂർ ആനമങ്ങാട്, സെൻ ആന്റണി.കൺവീനർ നസീർ മുള്ളൂർക്കര,ജോയിന്റ് കൺവീനർമാർ ജവാദ് പരിയാട്ട്, ഷഫീഖ് ബത്ത, സാമ്പത്തിക കൺവീനർ കാഹിം ചേളാരി, ജോയിന്റ് കൺവീനർമാര്‍ മോഹന്‍ ദാസ് , പ്രസാദ് വഞ്ചിപ്പുര, എന്നിവര ടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സൗദി ഫാസ്റ്റ് ഫുഡ് ചെയിന്‍ ‘KUDU’ ആണ് മുഖ്യ പ്രയോജകര്‍, റിയാദ് വില്ലാസ്, ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍, വെസ്റ്റേണ്‍ യൂണിയന് എന്നിവര്‍ സഹ പ്രയോജകരാണ്.
വാര്‍ത്താസമ്മേളനത്തില്‍ സാവിയോ കാർഡോസോ ((ഡയറക്ടർ ഓഫ് ഓപ്പറേഷൻ എക്സലെൻസ് കുദു), പവിത്രൻ (കുദു റിയാദ് ഏരിയ മാനേജർ), ഗീവർഗീസ് ഇടിച്ചാണ്ടി (രക്ഷാധികാരി ആക്ടിങ് സെക്രട്ടറി)., സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി)
സെബിൻ ഇഖ്ബാൽ പ്രസിഡന്റ്,ജോസഫ് ഷാജി ട്രഷറർ, ഷമീർ കുന്നുമ്മൽ (ടൂർണമെന്റ് ചെയർമാൻ), നസീർ മുള്ളൂർക്കര (കൺവീനർ) എന്നിവര്‍ പങ്കെടുത്തു
