Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുദു കേളി’ ഫുട്ബോൾ രണ്ടാം വാരം രണ്ടു കളികൾ. ഒരു ജയം ഒരു സമനില


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് ‘കുദു കേളി’ ഫുട്ബാൾ ടൂർണ്ണമെന്റിന്റെ രണ്ടാംവാര മത്സരങ്ങളിൽ മിഡി ഈസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആൻഡ് ഇമാദ് യൂണിഫോം റെയിൻബോ എഫ്സിക്ക് വിജയവും, ഇസ്സ ഗ്രൂപ്പ് അസ്സീസിയ സോക്കർ ബഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സി മത്സരം സമനിലയിലും പിരിഞ്ഞു. ആദ്യ മത്സരത്തിൽ സുലൈ എഫ്സി, റെയിൻബോ എഫ്സിയുമായി ഏറ്റുമുട്ടി. മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റെയിൻബോ എഫ്സി വിജയികളായി. സൗദി റഫറി പാനലിലെ അലി അൽ ഖഹത്താനി, മുഹമ്മദ് ദോങ്കൽ, അഹമ്മദ് ദോങ്കൽ, അബ്ദുള്ള തഹാമി, എന്നിവർ കളി നിയന്ത്രിച്ചു.

കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ ആദ്യ മത്സരത്തിലെ കളിക്കാരുമായി പരിചയപ്പെടുന്നു

രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിൽ ഒൻപതാം നമ്പർ താരം ഷിബിലും പതിമൂന്നാം മിനുട്ടിൽ പതിനൊന്നാം നമ്പർ താരം ഇൻഷാദും അധിക സമയത്തിലെ രണ്ടാം മിനുട്ടിൽ പത്തൊൻപതാം നമ്പർ താരം സലീൽ റഹീമും റെയിൻബോ എഫ്സിക്ക് ഗോളുകൾ നേടി. രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ സുലൈ എഫ്സിയുടെ രണ്ടാം നമ്പർ താരം ഷാഫി ഫൗൾ ചെയ്തതിനെ തുടർന്ന് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കളിയിൽ ഉടനീളം റെയിൻബോയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. സുലൈ എഫ്സിയുടെ ശക്തമായ രണ്ട് ആക്രമണങ്ങളെ റെയിൻബോ ഗോൾകീപ്പർ മുഹമ്മദ് റാഷിദ് കൈപിടിയിലൊതുക്കി. ഇരുപത്തിഏഴാം മിനുട്ടിൽ പെനാൽറ്റി ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനെ തുടർന്ന് അനുവദിച്ച പെനാൾട്ടിയിലൂടെ ഇരുപത്തിഒന്നാം നമ്പർ താരം ജോബി സുലൈ എഫ്സിക്ക് വേണ്ടി ഒരു ഗോൾ മടക്കി. റെയിൻബോയുടെ ഒൻപതാം നമ്പർ താരം ഷിബിൽ ചെറുകാടിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ആദ്യ മത്സരത്തിൽ കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ടിആർ സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, റിഫ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര എന്നിവർ കളിക്കാരുമായി പരിചയപെട്ടു.

രണ്ടാം മത്സരത്തിൽ ഇസ്സ ഗ്രൂപ്പ് അസ്സീസിയ സോക്കർ, ബഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സിയുമായി ഏറ്റുമുട്ടി. ശക്തരായ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അസീസിയ സോക്കറിന് വേണ്ടി നാലു കളിക്കാരാണ് നാട്ടിൽനിന്നും എത്തിയത്. കളിയുടെ അവസാന ഒരുമിനുട്ടിൽ റോയൽ ഫോക്കസ് ലൈൻ എഫ്സിയുടെ നാലാം നമ്പർ താരം സജീഷ് ചൂരപ്പാറ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. അസീസിയ സോക്കറിന്റെ നാലാം നമ്പർതാരം സാലി സുബൈറിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

വെസ്റ്റേൺ യൂണിയൻ ഇവന്റ് ഓർഗനൈസർ ലിയാഖത്ത്, കേളി രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, റിഫാ സെക്രട്ടറി സൈഫുദ്ധീൻ കരുളായി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സഹാദ് ഷെഹിരി, യാസർ ഔസാവി, അബ്ദുൽ അസീസ് മത്ഹലി, അബ്ദുള്ള തഹാമി എന്നവർ രണ്ടാം മത്സരം നിയന്ത്രിച്ചു. സഫമക്ക മെഡിക്കൽ ടീം ആവശ്യമായ വൈദ്യസഹായം ഒരുക്കി.


Read Previous

എന്റെ ആരാധകരാണ് എന്റെ ആത്മവിശ്വാസത്തിന്റെ നിദാനം; ജീവനുള്ളിടത്തോളം അഭിനയിക്കണം; ഷാർജ രാജ്യാന്തര പുസ്തക മേളയിലെ സംവാദത്തിൽ പങ്കെടുത്ത് കരീന കപൂർ

Read Next

ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം: വണ്ടൂർ നിയോജകമണ്ഡലം ഗ്ലോബൽ കെഎംസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »