ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മക്ക: ഫലസ്തീനിൽ അഭയാർഥികളായി എത്തി ഭൂമി വെട്ടിപ്പിടിക്കുകയും ജനങ്ങളെ കൊന്നൊടുക്കുകയുമാണ് ഇസ്രായിലെന്നും ഇതിനെതിരെ ലോകമനഃസാക്ഷി ഉയരണമെന്നും ജിദ്ദ നവോദയ മക്ക ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഫലസ്തീനികൾ ഇന്ന് നിലനിൽപ്പിനായുള്ള അവസാന പോരാട്ടത്തിലാണ്. പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ഓരോ പത്ത് മിനിട്ടിലും ഒരോ കുട്ടി വീതം മരണപ്പെടുന്ന അതിദയനീയമായ അവസ്ഥയാണ് ഇപ്പോൾ ഗാസയിൽ. ഭക്ഷണവും വെള്ളവും കിട്ടാനില്ല. ആശുപത്രി കളും, ജനവാസ കേന്ദ്രങ്ങളും ബോംബിട്ടു തകർക്കുകയാണ്. ഈ കൂട്ടക്കൊല അവസാനിപ്പിക്കാൻ യു.എൻ അടിയന്തരമായി ഇടപെടണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു.
റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. എമിൽ താനൂർ, മുജീബ് റഹ്മാൻ നിലമ്പൂർ, ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, ഏരിയാ ട്രഷറർ ബഷീർ നിലമ്പൂർ, ഷാനവാസ് പോത്തുകല്ല്, ശിഹാബുദ്ദീൻ കോഴിക്കോട്, സഹദ് കൊല്ലം, നിസാം മുഹമ്മദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മക്ക (വെസ്റ്റ്) ഏരിയ പുതിയ ഭാരവാഹികൾ: ശിഹാബുദ്ധീൻ കോഴിക്കോട് (രക്ഷാധികാരി), സജീർ കൊല്ലം (പ്രസിഡന്റ്), മുജീബ് റഹ്മാൻ നിലമ്പൂർ, ഫിറോസ് കോന്നി (വൈസ് പ്രസിഡണ്ട്മാർ), നൈസൽ പത്തനംതിട്ട (സെക്രട്ടറി), ഇർഷാദ് ഒറ്റപ്പാലം, ഫവാസ് (ജോയന്റ് സെക്രട്ടറിമാർ), റാഫി മേലാറ്റൂർ (ട്രഷറർ), റിയാസ് വള്ളുവമ്പ്രം (ജീവകാരുണ്യം കൺവീനർ), ഷാനവാസ് പോത്ത് കല്ല് (യുവജനവേദി കൺവീനർ), സാലിഹ് വാണിയമ്പലം (ഹജ് കൺവീനർ) മറ്റു കമ്മിറ്റി അംഗങ്ങൾ: ഹബീസ് പന്മന, സഹദ് കൊല്ലം, നിഷാദ് മേലാറ്റൂർ. കേന്ദ്ര നേതാക്കളായ അബ്ദുറഹ്മാൻ, ഫിറോസ് മുഴുപ്പിലങ്ങാട്, സലാഹുദ്ദീൻ വെമ്പായം, ആസഫ് കരുവാറ്റ, ജലീൽ ഉച്ചാരക്കടവ്, കെ. മൊയ്തീൻ, റഫീക്ക് മമ്പാട്, ശിഹാബുദ്ദീൻ കോഴിക്കോട്, നൈൽസൽ പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.