ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മക്ക: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കുഞ്ഞിമോൻ കാക്കിയ ആണ് പുതിയ പ്രസിഡന്റ്. അഷ്‌റഫ് വെങ്ങാട്ടിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഹമ്മദ് പാളയാട്ടാണ് ട്രഷറർ.

മക്കയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ 110 കൗൻസിലർമാർ പങ്കെടുത്തു ഏറ്റവും കൂടുതൽ പേർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഷ്‌റഫ് വേങ്ങാട്ടിനെ പിന്തുണച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഖാദർ ചെങ്കളയും മത്സരരംഗത്തു ണ്ടായിരുന്നു. തുടർന്ന്, മുതിർന്ന നേതാവ് കൂടിയായ ഖാദർ ചെങ്കളയെ ചെയർമാനായി ഭൂരിപക്ഷ പിന്തുണയോടെ വരണാധികാരികൾ പ്രഖ്യാപിച്ചു.
പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്ക് നേരത്തെ തന്നെ കുഞ്ഞിമോന്‍ കാക്കിയയെയും അഹമ്മദ് പാളയാട്ടിനെയം നേതൃത്വം കണ്ടെത്തിയിരുന്നു. ഈ സ്ഥാനങ്ങളിലേക്ക് മറ്റാരും മത്സരിക്കാനെത്തിയില്ല. കെ.പി.മുഹമ്മദ് കുട്ടിയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സഹഭാരവാഹി സ്ഥാനത്തേക്കുള്ളവരെ ചര്‍ച്ചയിലൂടെ തിരുമാനിക്കും
