സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം


ദമാം: സൗദി അറേബ്യയിലെ ജുബൈലില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് ചികില്‍സയിലുള്ളത്.

ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മത്‌റഫിയ ഡിസ്ട്രിക്റ്റിലെ ഇന്റര്‍ സെക്ഷനു സമീപം ബുധനാഴ്ച വൈകീട്ട് റോയല്‍ കമീഷന്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സും യുവാവ് ഓടിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിലായിരുന്നു വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നത്. സഹോദരനോടൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍.

ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ജുബൈല്‍ അല്‍ മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയല്‍ കമ്മീഷന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. നാല് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ജുബൈലിലെ അല്‍ വര്‍ത്താന്‍ മസ്ജിദിലെ മയ്യത്ത് നിസ്‌കാര ശേഷം ഖബറടക്കി. സിവില്‍ ഡിഫന്‍സ്, ട്രാഫിക്, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി, റെഡ് ക്രസന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ അപകട സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


Read Previous

സൗദിയിലിനി തണുപ്പ് കാലം ; വരും ദിനങ്ങളിൽ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

Read Next

എന്റെ സുബ്ബു, എന്റെ കുഞ്ഞ്… എനിക്ക് മുത്തശ്ശിയെ നഷ്ടമായി : വികാരനിര്‍ഭരമായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »