Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്ന് വിശാല രാഷ്ട്രീയ ചേരി രൂപപ്പെടുത്തണം – പ്രവാസി വെല്‍ഫയര്‍


റിയാദ്. മൃദുഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്ന് പ്രവാസി വെല്‍ഫയര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉപരിപ്ലവമായ രാഷ്ട്രീയ സമീപനം വിജയിക്കില്ല.

സമൂഹത്തിൽ സംഘ്പരിവാർ സ്ഥാപിച്ചെടുത്തു കൊണ്ടിരിക്കുന്ന വംശീയതയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയർന്നു വരേണ്ടത്. അതിന് സാമൂഹ്യ ഘടനയെ തന്നെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായത് എന്ന കര്‍ണാടക നല്‍കിയ പാഠം നാം മറന്നു പോകരുത്.

പരമാവധി കക്ഷികളെ ഉൾക്കൊള്ളാൻ ശ്രമിച്ച തെലുങ്കാനയിൽ നേടിയ വിജയവും പാഠമാണ്. ഇന്ത്യ മുന്നണി കൂടുതൽ വിശാലമാക്കുകയും സംഘ്പരിവാറിന്റെ ഇരകളാക്കപ്പെട്ട ജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാന ങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്താനും മുന്നണിയെ നയിക്കുന്നവര്‍ തയ്യാറാകണം എന്നും പ്രവാസി റിയാദ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശേരി എന്നിവര്‍ പറഞ്ഞു.


Read Previous

വ്യക്തിശുചിത്വമില്ലെങ്കില്‍ 1000 റിയാല്‍ പിഴ, ജോലിക്കിടെ സ്ഥാപനത്തിനുള്ളില്‍ കിടന്നുറങ്ങരുത്; സ്ഥാപനത്തിനുള്ളില്‍ പുകവലിച്ചാല്‍ 200 റിയാല്‍ പിഴ, പരിശോധനയ്ക്ക് വരുമ്പോള്‍ മുങ്ങരുത്; ഉദ്യോഗസ്ഥരെ കണ്ട് ഓടിയാല്‍ സ്ഥാപനത്തിന് 1,000 റിയാല്‍ പിഴ

Read Next

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഡിസംബര്‍ 7 വ്യാഴാഴ്ച രാവിലെ10.30ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »