Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഡിസംബര്‍ 7 വ്യാഴാഴ്ച രാവിലെ10.30ന്


ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി അധികാരത്തിലേക്ക് വന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനു ചുക്കാന്‍ പിടിച്ച എ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രി യാകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഔദ്യോഗികമായി രേവന്ത് റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്ത് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. രാവിലെ 10.28നാണ് സത്യപ്രതിജ്ഞ. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നു കെസി വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റ ടീമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയില്‍ കിംഗ് മേക്കറായി ഉയര്‍ന്നിരിക്കു കയാണ് സംസ്ഥാന പ്രസിഡന്റായ എ രേവന്ത് റെഡ്ഡി. കര്‍ണാടക കോണ്‍ഗ്രസിനെ സംബന്ധിച്ച് ഡികെ ശിവകുമാര്‍ എന്താണോ, അതു തന്നെയാണ് തെലങ്കാന കോണ്‍ഗ്രസിന് രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഭരണം പിടിച്ചത്. സംസ്ഥാനം രൂപീകരിച്ച ശേഷം ഭാരത് രാഷ്ട്ര സമിതിയാണ് ഭരിച്ചിരുന്നത്. കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി. ഇത്തവണ അവരുടെ തേരോട്ടം 39 സീറ്റുകളില്‍ ഒതുങ്ങി.


Read Previous

കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്ന് വിശാല രാഷ്ട്രീയ ചേരി രൂപപ്പെടുത്തണം – പ്രവാസി വെല്‍ഫയര്‍

Read Next

കിഫ്ബി മസാല ബോണ്ട് കേസ്; സമൻസ് ഉത്തരവിനെതിരെ തോമസ് ഐസക് അപ്പീൽ നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »