Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുരേഷ് ഗോപി വ്യക്തിപരമായി കൊള്ളാം, നാവാണ് പ്രശ്നം; ഒരു കാരണവശാലും ജയിക്കില്ല: എഎം ആരിഫ്


ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. അദ്ദേഹത്തിന്‍റെ നാവാണ് പ്രശ്നം. സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂവെന്ന് ആരിഫ് പറഞ്ഞു. ലോക്സഭ എംപിയായി പാർലമെന്‍റിലേക്ക് വരാൻ ഒരു സാധ്യതയുമില്ല. അതിനുള്ള അവസരം അദ്ദേഹം തന്നെ കളഞ്ഞുകുളിക്കുമെന്നും മാതൃഭൂമി ചാനലിൽ ആരിഫ് പറഞ്ഞു.

‘അദ്ദേഹത്തിന്‍റെ നാവാണ് പ്രശ്നം. വ്യക്തിപരമായി കൊള്ളാം, പക്ഷേ അദ്ദേഹത്തിന്‍റെ പ്രസ്ഥാനം കൊള്ളില്ല. അമ്പലപ്പുഴ പാല്‍പ്പായസം ഒന്നാം തരമാണ്. പക്ഷേ അത് വിളമ്പി യിരിക്കുന്നത് തുപ്പല്‍ കോളാമ്പിയിലാണെന്ന് പറഞ്ഞതുപോലെ, നല്ല മനുഷ്യനായി രിക്കാം. പക്ഷേ ബിജെപിയിലായിപ്പോയി. അതുകൊണ്ടുതന്നെ തൊടുന്നതും പിടിക്കുന്നതുമെല്ലാം വർഗീയ ചുവയുള്ള വർത്താനങ്ങളാണ്. ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യൻ നമ്മുടെ സുഹൃത്തായിപ്പോയല്ലോ എന്ന് ചിന്തിക്കുമ്പോൾ പോലും പ്രയാസമാണ്.’ സുരേഷ് ഗോപിയെക്കുറിച്ച് ആരിഫ്

സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു എന്നേ ഇപ്പോൾ പറയാൻ കഴിയൂവെന്നും. അദ്ദേഹം ജയിക്കില്ലെന്നും എഎം ആരിഫ് പറഞ്ഞു. സുരേഷ് ഗോപിയുമായി ഇപ്പോഴും സ്‌നേഹക്കുറവൊന്നുമില്ല. സമീപകാലത്ത് ചില പ്രശ്‌നങ്ങളില്‍ ചോദ്യങ്ങള്‍ വന്നപ്പോഴെല്ലാം ആ ബന്ധമുള്ളതിനാല്‍ പ്രതികരിക്കാന്‍ മടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോള്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയുള്ള പരിപാടികളെല്ലാം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. സുരേഷ് ഗോപിയുടെ പഴയ ഗുണത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ ഗുണവും പോയിരിക്കുകയാണെന്നും ആരിഫ് എംപി പറഞ്ഞു.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. അവിടെ എന്തോ വല്ലാത്ത സംഭവം ഉണ്ടാക്കാന്‍ പോകുകയാണെന്നാണ് ബിജെപി വക്താക്കള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നായിരുന്നു വാക്കുകൾ. കഴിഞ്ഞ തവണ വല്ലാതെ കോപ്പൂകൂട്ടി വന്നതാണ്. ഒന്നും സംഭവിച്ചില്ലെന്നായിരുന്നു വാക്കുകൾ.


Read Previous

ഒമാനില്‍ നിന്നെത്തിയ ന്യൂ മാഹി സ്വദേശിയെ റിയാദില്‍ കാണാതായ സംഭവത്തില്‍ എംബസിക്ക് പരാതി നല്‍കി കുടുംബം; കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദ് വിമാനത്താവളത്തിലെത്തിയത്, എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനം കയറിയതായി രേഖയില്ല

Read Next

മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്കു നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »