Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: ആറ്റിങ്ങലിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം


തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസ്സും ഡിവൈഎഫ്ഐയും തമ്മിലുള്ള സംഘർഷം തുടരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറ്റിങ്ങള്‍ ആലങ്കോടു ജംക്ഷനിൽ വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി.

ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതോടെ ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കി.  അതിനിടെ യുവമോര്‍ച്ചയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കല്ലമ്പലത്തുവച്ചാണ് യുവമോര്‍ച്ച പ്രവര്‍ക്കര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തിയത്.


Read Previous

നാണത്തിന് കയ്യും കാലുമുണ്ടെങ്കിൽ വിഡി സതീശനെ പിടിച്ച് മുന്നിൽ നിർത്തും; പരിഹസിച്ച് മന്ത്രി റിയാസ്

Read Next

തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം; ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസനെന്ന് മുഖ്യമന്ത്രി: സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »