Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം; ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസനെന്ന് മുഖ്യമന്ത്രി: സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസം


തിരുവനന്തപുരം: ഭീരുവായ മുഖ്യമന്ത്രി എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയിൽ പരിഹാസവുമായി പിണറായി വിജയൻ. തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്നായിരുന്നു മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി വിജയൻ പറഞ്ഞു.

നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. തോക്കിനെയും ക്രിമിന ലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോൾ- മുഖ്യമന്ത്രി പറഞ്ഞു.

താൻ മഹാരാജാവാണ് എന്നാണ് വിഡി സതീശൻ പറയുന്നത്. എന്നാൽ താൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാ ണെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ക്രിമിനൽ മനസ്സാണോ എന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്. മനുഷ്യരെ സ്നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും. ആ സാമ്രാജ്യത്തെക്കുറിച്ച് സതീശന് അറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കലാപാഹ്വാനത്തിന് നേതൃത്വം നൽകുകയാണ് സതീശനനെന്ന് ആരോപിച്ചു. തുടർഭരണം ഞങ്ങൾക്ക് ജനം തന്നതിൽ കോണ്‍ഗ്രസിന് കലിപ്പുണ്ടാകും. കേരളത്തി ന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


Read Previous

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: ആറ്റിങ്ങലിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം

Read Next

കേളി ഇടപെടൽ : തൊഴിൽ ചൂഷണത്തിനിരയായ 12 പേരെയും നാട്ടിലെത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »