ഹരിത രാഷ്ട്രീയത്തിലെ പോരാളി: വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ; കെ. എം. സി. സി യുടെ നേതൃനിരയിലേക്ക്


മൂന്നര പതിറ്റാണ്ടു ഹരിത രാഷ്ട്രീയത്തിൽ വെട്ടിത്തിളങ്ങിയ ഉജ്ജല നേതാവ്,,,,, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ കെ. എം. സി. സി യുടെ നേതൃനിരയിലേക്ക് എത്തുകയാണ്. പുതുതലമുറയിലേക്ക് വെളിച്ചം വീശിയ കർമ്മയോഗി….. ചന്ദ്രിക ആഴ്ച്ച പതിപ്പിൽ “പുതു നാമ്പുകൾ” എന്ന പംക്തിയിലൂടെ എഴുതി തെളിഞ്ഞു, വായനാ ലോകത്തിന്റെ ശ്രദ്ദാകേന്ദ്രമായി മാറി . വാർത്താവതരണ മത്സരത്തിൽ മികവ് കണ്ടെത്തി ചന്ദ്രിക ചീഫ് എഡിറ്റർ പ്രൊഫ : മങ്കട തയ്യിൽ അബ്ദുൽ അസീസ് മൗലവി ചന്ദ്രികയുടെ മണ്ണാർക്കാട് ബ്യുറോചീഫ് ആയി നിയമിച്ചു.

അമ്മാവനും കോഴിക്കോട് സർവ്വ കലാശാല അസി : രജിസ്ട്രാർ : പി. ടി. അബ്ദുൽ കരീം വെട്ടത്തൂർ, ആര്യാടൻ ഹംസ മുസ്ല്യാർ – കാളംമ്പാറ, ചന്ദ്രിക ചീഫ് എഡിറ്റർ പ്രൊഫ : ടി.അബ്ദുൽ അസീസ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡെന്റും മുൻ കുന്നമംഗലം എം. എൽ. എ യുമായ സയ്യിദ് പി. വി.എസ്. മുസ്തഫ പൂക്കോയ തങ്ങൾ, മുൻ വിദ്ധ്യാഭ്യാസ മന്ത്രി അഡ്വ : നാലകത്ത് സൂപ്പി, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജന: സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. റഹിം മേച്ചേരി , നടക്കാവ് മുഹമ്മദ്‌ കോയ, നവാസ് പൂനൂർ, അബൂബക്കർ നടുക്കണ്ടി, മുൻ മണ്ണാർക്കാട് എം. എൽ. എ മാരായിരുന്ന കല്ലടി മുഹമ്മദ്‌, ക ളത്തിൽ അബ്ദുള്ള, ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ പ്രൊഫ: സിദ്ദീഖ് ഹസൻ, ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്, ഒ. അ ബ്ദുള്ള, നാട്ടിക വി. മൂസ മുസ്ല്യാർ, സി. പി. സെയ്തലവി, പാലോളി കുഞ്ഞി മുഹമ്മദ്‌, ഫ്രാൻ സിസ് ഓണാട്ട് , പ്രകാശ് മീമ്പാട്ട് മല പ്പുറം , മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ഉമ്മർ അറക്കൽ, എം.ടി. അബൂബക്കർ മൗലവി ശാന്തപുരം, പെരിന്തൽമണ്ണ ബ്ലോക്ക്‌ പ്രസിഡന്റ്‌ മാരായിരുന്ന പി. കുഞ്ഞാമു ഹാജി ഏലംകുളം, കോമുള്ളൻ മുഹമ്മദ്‌ മൗലവി – കാപ്പ്. സി. അയ്യപ്പൻ മാസ്റ്റർ മണ്ണാർമല, സി.വി. സദാശിവൻ പെരിന്തൽമണ്ണ, കാരാടൻ അബ്ദുള്ള ഹാജി മണ്ണാർമല, കെ. ഇബ്രാഹിം മാസ്റ്റർ കാപ്പ്, മഠത്തിൽ ചന്ദ്രൻ മാസ്റ്റർ വെട്ടത്തൂർ, കെ . മൊയ്‌തുട്ടി മാസ്റ്റർ വെട്ടത്തൂർ, കാപ്പുങ്ങൽ അസീസ് ഹാജി കാ പ്പ് എന്നിവരുടെ മഹനീയ പിന്തുണ

മത -രാഷ്ട്രീയ , സാമൂഹിക- സാംസ്‌കാരിക – പൊതു മേഖലകളിൽ എത്തിപ്പെടാൻ എളുപ്പമായി, പെരിന്തൽമണ്ണ. പി. ടി. എം കോളേജ്. മണ്ണാർക്കാട്. ശാന്തപുരം ഇസ്ലാമിയ്യ കോളേജ്, എറണാകുളം എന്നിവിടങ്ങളിൽ പഠനം.പിന്നീട് മാധ്യമ പ്രവർത്തന രംഗത്തും കൂടുതൽ സജീവമായി. അട്ടപ്പാടി-അഗളി യിലെ ആദിവാസി ചൂഷണം, ജനകീയാ സൂത്രണ തട്ടിപ്പ്. ആദിവാസികൾക്കു അനുവദിച്ച സർക്കാർ വീടുകളുടെയും ഭൂമിയു ടെയും തരം മാറ്റൽ തട്ടിപ്പ്, അഗളിയിലെ ആനക്കൊമ്പ് വേട്ട , അനധികൃത തേക്ക് മരം മുറിച്ചു കടത്തൽ എന്നിവ ദിവസങ്ങളോളം വന മേഖലകളിലും, ആദിവാസി ഊരുകളിലും താമസിച്ചുള്ള ഫീച്ചർ ചന്ദ്രികയിൽ (ഏടിലെ പശു പുല്ലു തിന്നുമോ) പ്രസിദ്ധീ കരിച്ചു വന്നപ്പോൾ അന്ന് കേരള നിയമ സഭയിലും അതു ചർച്ചയായി

ആ നവേട്ടയും, മരം മുറിയും വനം മന്ത്രി നിഷേധിച്ചപ്പോൾ ചിത്ര സഹിതം വാർത്ത കൊടുക്കേണ്ടി വന്നു. മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറി . വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനവും പിന്നീട് ചിലർക്ക് സസ്പെൻഷനും നേരിടേണ്ടി വന്നു ഇതോടെ റഫീഖ് ഹസൻ വെട്ടത്തൂർ മാധ്യമ രംഗത്തെ കരുത്തനായി മാറുകയായിരുന്നു.

മറ്റാർക്കും ലഭിക്കാത്ത അദ്ദേഹത്തിന്റെ വാർത്ത അന്ന് പ്രതിപക്ഷം ആയുധമാക്കി. വാർത്ത മുക്കിയ പലർക്കും വാർത്ത നൽകേണ്ടി വന്നു.. എം. എസ്.എഫ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്‌,നെഹ്‌റു യുവ കേന്ദ്ര പെരിന്തൽമണ്ണ ബ്ലോക്ക്‌ പ്രസിഡന്റ്‌, വെട്ടത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്‌, വെട്ടത്തൂർ പഞ്ചായത്ത് എം. ഇ. എസ് യൂത്തു വിംങ്ങ് പ്രസിഡന്റ്‌,വെട്ടത്തൂർ പഞ്ചായത്ത് എം.എസ്,എഫ് പ്രസിഡന്റ്‌ മലപ്പുറം ജില്ലാ എം. എസ്. എഫ് കലാവേദി കൺവീനർ, കേരള സംസ്ഥാന പത്ര പ്രവർത്തക അവാർഡ് ജേതാവ്‌,(കല്ലോറത്തു മാധവൻ നമ്പ്യാർ ) റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി കമ്മിറ്റി മാധ്യമ പുരസ്‌കാരം, തൃശൂർ സാംസ്‌കാരിക വേദി അവാർഡ്, മലപ്പുറം ജില്ലാ ജേ ർണലിസിറ്റ്‌ യൂണിയൻ ജന: സെക്രട്ടറി മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ചന്ദ്രിക, മംഗളം, ദീപിക ലേഖകൻ, അദ്ധ്യാപകൻ എന്നീ നിലകളിലെല്ലാം തന്റെതായ ശൈലിയും, വ്യക്തി ത്വവും രൂപപെടുത്തി മുന്നേറുവാനായി. റഫീഖ് ഹസ്സന് കഴിഞ്ഞിട്ടുണ്ട്

പെരിന്തൽമണ്ണയിലെ വിവിധ പൊതു രംഗ മേഖലകളിലും, സംഘടനകളിലും നന്മക്കായി മുന്നിൽ നിന്ന് പ്രവർത്തിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ: നാലകത്ത് സൂപ്പിയുടെ പേഴ്സണൽ അസിസ്റ്റന്റ് , മുസ്ലിം ലീഗ് പാർട്ടിയുടെ പോഷക സംഘടന മേഖലകളിലെല്ലാം ഇജ്ജ്വലമായ ഇടപെടലുകൾ നടത്തിയും മികവ് തെളിയിച്ചിട്ടുണ്ട് .

മുൻ മുഖ്യമന്ത്രിമാരായ പി. കെ. വാസുദേവൻ നായർ , കെ. കരുണാകരൻ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡെന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പ്രമുഖ പാത്രാധിപൻ എം. സി. വർഗീസ്, ( മംഗളം ) മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ എന്നിവരിൽ നിന്നും മാധ്യമ രംഗത്തെ വിവിധ പുരസ്കാരങ്ങൾ ഏറ്റു വാങ്ങുവാനും ഭാഗ്യം ലഭിച്ചു .കേരളത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിന്നും അവരുട അവകാശങ്ങൾക്ക് വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുന്നതിനു നേതൃത്വം വഹിക്കുവാനും കേന്ദ്ര മന്ത്രിയായിരുന്ന അരുൺ ശൂരിയെകൊണ്ടു മാധ്യമ പ്രവർത്തകരുടെ വേജ് ബോർഡ് കമ്മിറ്റി രൂപീകരിപ്പിക്കുവാൻ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന് ചാലക ശക്തിയായതി ലെല്ലാം മുഖ്യമായും ഇദ്ദേഹത്തിന്റെ കരങ്ങളായിരുന്നു..

പ്രതിസന്ധിയിലൂടെ കടന്നുപോയ ചന്ദ്രിക നവീകരണം ഏറ്റെടുത്തു നേതൃത്വപരമായ ഇടപെടലുകൾ തീർത്ത മറ്റൊരു വേറിട്ട വ്യക്തിത്വം കൂടിയാണ് റഫീഖ് ഹസൻ . മിഡിൽ ഈസ്റ്റ് ചന്ദ്രികയ്ക്കു വേണ്ടിയും ഒട്ടേറെ പ്രവർത്തിച്ചു. എല്ലാവരോടും വളരെ സൗമ്യമായി പുഞ്ചിരികുകയും പെരുമാറുകയും ചെയ്യുന്ന റഫീഖ് ഹസൻ വെട്ടത്തൂർ റിയാദിൽ പ്രാവാസി സാംസ്‌കാരിക രംഗത്ത് ചിരപരിചതനാണ്.

2002 ൽ പ്രവാസ ലോകത്ത് എത്തപ്പെട്ടപ്പോൾ കെ.എം.സി.സി റിയാദ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്, പിന്നീട് ജന:സെക്രട്ടറി എന്നീ സ്ഥാനങ്ങൾ മാതൃകാപരമായ രീതിയിൽ നിർവ്വഹിച്ചും ഏറെ ശ്രദ്ദേയനായി. തന്റെ മാധ്യമ പ്രവർത്തനരംഗത്തെ ഗുരു വിനെ പുത്തൻ തലമുറയ്ക്ക് കൂടുതൽ ബോധ്യമാക്കുവാനും, പഠിക്കുവാനും ചന്ദ്രിക ചീഫ് എഡിറ്ററായിരുന്ന പ്രൊഫ : മങ്കട തയ്യിൽ അസീസ് മൗലവിയുടെ നാമധേയത്തിൽ കെ.എം. സി. സി റിയാദ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയെകൊണ്ടു പിന്നോക്ക മേഖലകളിൽ മികച്ച വിദ്യാഭ്യാസ പ്രവർത്തനം, മികച്ച പൊതുപ്രവർത്തനം എന്നീ നടത്തിയവർക്കുള്ള പുരസ്‌കാരം ഏർപ്പെടുത്തിപ്പിച്ചും ആദരവ് രേഖപ്പെടുത്തി. മുസ്ലിം ലീഗ് നേതാക്കളോട് കൂടുതൽ അടുപ്പമുള്ള ഇദ്ദേഹം കെ.എം.സി.സി റിയാദ് മലപ്പുറം ജില്ലാ ഭാരവാഹിയായി പാണക്കാട് നിന്നും പ്രഖ്യാപിച്ചതിലൂടെ സംഘടന പ്രവർത്തന രഗം ക്രിയാത്മകമായി കൂടുതൽ സജീവമാവുമെന്ന് റിയാദിലെ കെഎംസിസി പ്രവർത്തകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നു

മുൻപും കെ.എം.സി.സി യുടെ പല ഉന്നത സ്ഥാനങ്ങളും ഇദ്ദേഹത്തെ തേടി വന്നെങ്കിലും സ്നേഹ പൂർവ്വം നിരസിക്കുക യായിരുന്നു.ഒത്തിരി സൗ ഹൃദവലയങ്ങളുള്ള വി. കെ.റഫീഖ് ഹസൻ ജീവ കാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമാണ്.തൊഴിൽ മേഖലകളിൽ പ്രയാസപ്പെടുന്ന പാവപെട്ട പ്രവാസികൾക്ക് നിയമപരമായി അർഹത പ്പെട്ട ആ നുകൂല്ല്യയങ്ങൾ നേടിയെടുത്തു നൽകുന്നതിലും ഇദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിക്കാറുണ്ട്.

കോവിഡ് കാലങ്ങളിൽ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയോട് ചേർന്ന് നിന്ന് പ്രവാസി സമൂഹത്തിന്റെ നന്മക്കായി ഒട്ടേറെ പോരാടി . കെ.എം.സി.സി ലീഗൽ റൈറ്സ് ജനറൽ കൺവീനർ, മലബാർ ഡെവലപ്‌മെന്റ് ഫോറം റിയാദ് ജന:സെക്രട്ടറി, പാൻ ഇന്ത്യ ഫോറം സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ, വെട്ടത്തൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം. സി.സി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.മലബാറിലെ പ്രഥമ പത്രാധിപനും പ്രമുഖ വാഗ്മിയും കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന പുത്തൻങ്ങോട് സാദിഖ് മൗലവിയുടെ സഹോദര പൗത്രൻ കൂടിയാണ്. വെട്ടത്തൂർ കാപ്പ്- കർക്കിടാം കുന്നിലെ പുരാതന തറവാട് കുടുംബാംഗമായ വേങ്ങൂർ കളത്തിൽ പാണമ്പിയിൽ അഹമ്മദ് കബീർ ഹാജി, പുത്തൻങ്ങോട്ട് തൊടേക്കാട്ടിൽ ഖദീജ ഹജ്ജുമ്മ എന്നിവരുടെ മൂത്ത പുത്രനായ റഫീഖ് ഹസൻ വെട്ടത്തൂർ കുടുംബ സമേതം റിയാദിലാണ്.


Read Previous

രിസാല സ്റ്റഡി സർക്കിൾ മുപ്പതാം വാര്ഷികം: ത്രൈവ് അപ്പ് പ്രമേയ വിചാരം നടത്തി.

Read Next

ആരാണ് പാപ്പാഞ്ഞി എന്ന് അറിയാമോ? എന്തിനാവും പാപ്പാഞ്ഞിയെ കത്തിക്കുന്നത്? 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »