Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് എഎപി


ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും കെജരിവാള്‍ ഇഡിയെ അറിയിച്ചു. ഇതു മൂന്നാം തവണയാണ് കെജരിവാള്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. അതുവഴി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും കെജരിവാളിനെ മാറ്റിനിര്‍ത്താനും ബിജെപി ലക്ഷ്യമിടുന്നതായി എഎപി കുറ്റപ്പെടുത്തുന്നു.

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിനെ സിബിഐ കഴിഞ്ഞ ഏപ്രിലില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കെജരിവാളിനെ സിബിഐ പ്രതി ചേര്‍ത്തിട്ടില്ല. മദ്യനയ ക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി എംപി സഞ്ജയ് സിങും ജയിലിലാണ്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാത്ത അരവിന്ദ് കെജരിവാളിന്റെ നടപടിയെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. എന്തോ ഒളിക്കാനുള്ളതു കൊണ്ടാണ് കെജരിവാള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. എന്തിനാണ് ഡല്‍ഹി മുഖ്യമന്ത്രി ക്രിമിനലുകളെപ്പോലെ ഓടിയൊളിക്കുന്നതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ചോദിച്ചു.


Read Previous

മോദിക്കൊപ്പം വേദിയില്‍ മറിയക്കുട്ടിയും; താരശോഭയേറ്റി ശോഭനയും മിന്നുമണിയും; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം

Read Next

കുദു- കേളി ഫുട്ബോൾ: കിരീടം ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »