Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘വലത്താനേ, റോബോട്ടിക് ആനേ’; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍


കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് റോബോട്ടിക് ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലില്‍ ഈനിര യിലെ ആദ്യ റോബോട്ടിക് ആനയെ നടയ്ക്കിരുത്തി. ‘ശ്രീ ശിവശങ്കര ഹരിഹരന്‍’ എന്നാണ് പേര് വലത്താനേ എന്നുപറഞ്ഞ് സ്വച്ചില്‍ അമര്‍ത്തിയാല്‍ ആനറോബോട്ട് വലത്തേക്ക് നീങ്ങും. ചാലക്കുടിയിലെ വിദഗ്ധസംഘമാണ് ആനയെ നിര്‍മിച്ചത്. ഏതാണ്ട് എട്ടുമുതല്‍ ഒമ്പതുലക്ഷംരൂപ റോബോട്ടിക് ആനയുടെ നിര്‍മാണത്തിന് ചെലവായെ ന്നും 10 മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും സ്‌പോണ്‍സറെ കണ്ടെത്തി ആനയെ നിര്‍മിച്ചുനല്‍കു മെന്നാണ് വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സ്ഥാപകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറയുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കൈ വിടാതെ ഉത്സവങ്ങള്‍ മികവോടെ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിക് എലിഫന്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂരിലേത് മലയാളികള്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രമാണ്. റോബോട്ടിക് ആനയെ എങ്ങനെ പരിപാലിക്കണമെന്ന് പരിശീലനം ക്ഷേത്രജീവനക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്.


Read Previous

കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായി, ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

Read Next

പത്മശ്രീക്കു പിന്നാലെ കവടിയാർ രാജകൊട്ടാരത്തിലേക്ക് അടുത്ത ബഹുമതി: ഗൗരി പാർവതീ ബായിക്ക് ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »