Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറിയയിലെയും ഇറാക്കിലെയും ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം; തങ്ങളെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് ജോ ബൈഡന്‍


ന്യൂയോര്‍ക്ക്: അമേരിക്കയുടെ തിരിച്ചടി തുടങ്ങിയെന്നും ഉചിതമായ സമയത്തും സ്ഥലത്തും ഇനിയും തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍. ജോര്‍ദാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടു കയും മുപ്പത്തഞ്ചോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തിരിച്ചടി നല്‍കിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കി യത്. സിറിയയിലെയും ഇറാക്കിലെയും ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ഇന്നലെ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാനിലെ വിപ്ലവ ഗാര്‍ഡുകളുടെ വിദേശ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്ന ക്വുദ്സ് ഫോഴ്സിന്റെയും അവരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളു ടെയും കേന്ദ്രങ്ങളാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമിട്ടത്. അര്‍ധരാത്രി 30 മിനിട്ട് നീണ്ട ആക്രമണത്തില്‍ ഏഴ് സ്ഥലങ്ങളിലെ 85 ലക്ഷ്യങ്ങള്‍ തകര്‍ത്തു. ഇറാക്കില്‍ 16 ഉം സിറിയയില്‍ 23 ഉം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അമേരിക്കന്‍ ബോംബിങ് സേനയുടെ നട്ടെല്ലായ ബി-1 ബോംബര്‍ വിമാനവും ആക്രമണ ത്തില്‍ പങ്കെടുത്തു. ബി-1 വിമാനം അമേരിക്കയില്‍ നിന്ന് നിര്‍ത്താതെ പറന്നെത്തുക യായിരുന്നു. സിറിയയിലെ മൂന്നും ഇറാക്കിലെ നാലും സ്ഥലങ്ങളിലായി 85 ലക്ഷ്യങ്ങള്‍ തകര്‍ത്തു. 125 ആയുധങ്ങളാണ് പ്രയോഗിച്ചത്. അതേസമയം പശ്ചി മേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ അമേരിക്ക ആഗ്രഹി ക്കുന്നില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളെ തൊട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.


Read Previous

ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

Read Next

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ തീരുമാനം; സ്ഥല പരിശോധന 17 ന് നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »