Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകളുടെ മരണത്തില്‍ ചില സംശയങ്ങളുണ്ട്; സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിന്?; ഡോ. വന്ദനാദാസിന്റെ പിതാവ്


കോട്ടയം: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് മോഹന്‍ദാസ്. മകളുടെ മരണത്തില്‍ സശയമുണ്ടെന്നും കൃത്യമായ അന്വേഷണത്തിന് പുറത്തു നിന്നുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും പിതാവ് മോഹന്‍ദാസ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

20 തവണയാണ് സിബിഐ അന്വേഷണത്തിന്റെ കേസ് മാറ്റിവച്ചത്. ഇതുവരെ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇരുപത് തവണയും ഞങ്ങള്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിശക്തമായ എതിര്‍പ്പാണ് വരുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയുന്നില്ല. ഏകമകളുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരണ മെങ്കില്‍ കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്ന് പിതാവ് പറഞ്ഞു.

കേസിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ എഡിജിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയാണ്. കേസില്‍ സത്യവും നീതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ എന്തെങ്കിലും മറച്ചുവയ്ക്കുന്നതായി തോന്നിയിട്ടില്ല. എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാവുന്നില്ല. മകള്‍ക്ക് നാലരമണിക്കൂറോളം ചികിത്സ ലഭിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.

2023 മേയ് 10-നായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശു പത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നെന്നാണ് കേസ്.


Read Previous

80,000 രൂപയ്ക്ക് വേണ്ടി ഒൻപത് വർഷം കയറിയിറങ്ങി; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Read Next

പ്രശ്‌നബാധിത പ്രദേശം വിട്ടുപോകാൻ മ്യാൻമറിലെ ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »