Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐസക്കിന് വീണ്ടും നോട്ടീസ്, കൊച്ചി ഓഫീസില്‍ ഹാജരാകണം; മസാല ബോണ്ടില്‍ വിടാതെ ഇഡി


കൊച്ചി: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമന്‍സ് ചോദ്യം ചെയ്തു തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി ഈ മാസം ഒന്‍പതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടീസിനു മറുപടി നല്‍കണ മെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്‍കിയത്.

മുന്‍പും ഇ ഡി അയച്ച സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇ ഡി സമന്‍സ് പിന്‍വലിച്ചു. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും സമന്‍സ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്. ഈ ഹര്‍ജി പരിഗണിച്ചാണ്, ഫെബ്രുവരി ഒന്‍പതിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി ഇ ഡിക്കു നോട്ടീസ് അയച്ചത്.


Read Previous

അയോധ്യയില്‍ കെഎഫ്സിക്ക് സ്വാഗതം, പക്ഷേ ചിക്കന് വിലക്ക്; വെജിറ്റേറിയന്‍ നിര്‍ബന്ധമെന്ന് നിര്‍ദ്ദേശം

Read Next

പ്രവാസി മലയാളികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാൻ നോർക്ക, അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, കുറഞ്ഞ പ്രീമിയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »