ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: മുൻ യു.എൻ നയതന്ത്രജ്ഞനും, ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്ന വിശ്വപൗരനും, എഴുത്തുകാരനുമായ തിരുവനന്തപുരം പാര്‍ലമെന്റ് അംഗം ഡോ: ശശി തരൂർ ദ്വിദിന സന്ദർശനത്തിനായി. ഫെബ്രുവരി 15ന് റിയാദിൽ എത്തുമെന്നും ഒ ഐ സി സി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പതിമൂന്നാമത് വര്ഷികാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഖാദിയില്‍ നെയ്ത ഭാരത ചരിതം’ എന്ന പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്നും റിയാദിലെ പൊതുസമൂഹവുമായും, ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമെന്നും ഒ ഐ സി സി ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു മോട്ടിവേഷൻ പ്രഭാഷക സുഷ്മ ഷാന്‍ മോഡറേറ്ററായിരിക്കും

വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് എക്സിറ്റ് 32 ഖുറൈസ് റോഡിലെ നൗറാസ് ഓഡിറ്റോറി യത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത് പരിപാടിയില്‍.. മുൻകൂട്ടി രജിസ്റ്റർ ചെയ്തു ക്യൂ ആര്‍ കോഡുളള ഡിജിറ്റല്‍ ബാഡിജുള്ളവർക്ക് മാത്രമാണ് പ്രവേശനമെന്നും സംഘാടകര്‍ പറഞ്ഞു
ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്നു സാംസ്കാരിക സമ്മേളനം, സിനിമാ പിന്നണി ഗായിക സുമി അരവിന്ദിന്റെ നേതൃത്വത്തില്‍ റിയാദില്‍ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നിശ, നൃത്ത നൃത്തങ്ങള്‍ എന്നിവ അരങ്ങേറുമെന്നും, എസ് ടി സി പേ മുഖ്യ പ്രായോചകര്‍ ആകുന്ന പരിപാടിയില്‍ സിനിമാതാരം ഡോന്ന സൂസന്‍ ഐസക് അവതാരകയാകുമെന്നും ഒ ഐ സി സി റിയാദ് ഒരു വര്‍ഷക്കാലം ഖാദി പ്രചരണ വര്‍ഷമായി ആഘോഷിക്കുമെന്നും ഭാരാവാഹികള്‍ പറഞ്ഞു
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ വിൻസെന്റ് കെ ജോർജ്ജ്. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ. ഫൈസൽ ബഹസൻ.നിഷാദ് ആലംകോട്. റാസി കോരാണി. സജീർ പൂന്തുറ എന്നിവർ പങ്കെടുത്തു
