Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു’; വിശദീകരണവുമായി സിബിഎസ്ഇ


ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സോഷ്യല്‍മീഡിയയില്‍ പ്രചരണം. പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും വ്യാജ സാമ്പിള്‍ പേപ്പര്‍ പുറത്തിറങ്ങിയതായുമാണ് യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുക ളിലൂടെ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി.

നാളെ മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ തുടങ്ങാനിരിക്കേയാണ് വ്യാജ പ്രചരണം. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിന് അവസാനിക്കും. നാളെ മുതല്‍ തന്നെ ആരംഭിക്കുന്ന പത്താംക്ലാസ് പരീക്ഷ അവസാനിക്കുന്നത് മാര്‍ച്ച് 13നാണ്. പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും സിബിഎസ്ഇ അറിയിച്ചു.

വ്യാജ പ്രചരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സിബിഎസ്ഇ, കുട്ടികളുടെയും മാതാപിതാക്കളുടെ ഇടയില്‍ അനാവശ്യമായി ആശങ്ക പരത്താന്‍ ഇത്തരം പ്രചരണങ്ങള്‍ കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.

‘സാമ്പിള്‍ പേപ്പറുമായി ബന്ധപ്പെട്ട് വ്യാജ ലിങ്കുകളാണ് സൈബര്‍ ക്രിമിനലുകള്‍ അയക്കുന്നത്. ഇതില്‍ നിന്നാണ് ബോര്‍ഡ് പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ വരിക എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൂടാതെ ചോദ്യപേപ്പറിന്റെ വ്യാജ ചിത്രങ്ങളും വീഡി യോകളും പ്രചരിപ്പിച്ച് പണവും ആവശ്യപ്പെടുന്നുണ്ട്. ഇവ നോക്കി പഠിക്കുന്ന തിനായാണ് പണം ആവശ്യപ്പെടുന്നത്. കൂട്ടികളുടെ ഇടയില്‍ പരിഭ്രാന്തി പരത്താന്‍ ഇത്തരം വ്യാജ പ്രചരണം കാരണമാകും’- സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.


Read Previous

പ്രവാസികള്‍ നാടിന്റെ അഭിമാനമാണെന്നും; നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു ‘യുഎഇയില്‍ പുതിയ ചരിത്രം; മലയാളത്തിലും സംസാരിച്ച് പ്രധാനമന്ത്രി

Read Next

പിന്നോട്ടില്ല, ‘ഡല്‍ഹി ചലോ’ മാര്‍ച്ചുമായി കര്‍ഷകര്‍, അതിര്‍ത്തിയില്‍ സംഘര്‍ഷം, അക്ഷയ് നര്‍വാള്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »