കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, പരിക്കേറ്റയാൾ പിടിയിൽ; അഞ്ച് പേർ രക്ഷപ്പെട്ടു


കണ്ണൂർ: പയ്യാവൂരിൽ മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാനയാക്രമണം. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിനു പരിക്കേറ്റു. ഇയാളെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. ചിക്കമ​ഗലൂരു സ്വദേശി സുരേഷാണ് പിടിയിലായത്. കാട്ടാനയുടെ ആക്രമണ ത്തിൽ ഇയാളുടെ കാലിനാണ് പരിക്കേറ്റത്.

പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ആദിവാസി കോളനിയിൽ എത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടെയാണ് ആറം​ഗ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഘത്തിലെ അഞ്ച് പേർ സുരേഷിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.

പ്രദേശത്ത് ഇതിനു മുൻപും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണ കൃഷ്ണൻ എന്നയാളുടെ വീട്ടിലെത്തിയാണ് ഇവർ മടങ്ങിയത്. പിന്നാലെയാണ് ആക്രമണം. തണ്ടർ ബോൾട്ട് സംഘം പയ്യാവൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്. സംഘം ചിറ്റാരി ഭാ​ഗത്തേക്ക് പോകുമെന്നാണ് വിവരം.


Read Previous

ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേ?; തോമസ് ഐസക്കിനോട് ഹൈക്കോടതി

Read Next

വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കൂ’: വൈറലായി ശബ്ദസന്ദേശം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »