ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: നമ്മടെ സംവിധാനങ്ങളൊക്കെ ഏറെ മുന്നോട്ടു പോയെങ്കിലും ചതിയുടെ കുഴിയില്‍ വീഴുന്നവരുടെ എണ്ണം കുറയുന്നില്ല എന്നുള്ളതാണ് സത്യം; വ്യാജ എജെന്റ്മാരുടെ വലയില്‍ വീണു ജീവിതം ഹോമിച്ചവരും ജീവിച്ചു നരകിക്കുന്നവരും അതില്‍ നിന്ന് തരണം ചെയ്യുന്നവരും കുറവല്ല ഉത്തര്‍ പ്രദേശ് സ്വദേശി ഡാനിഷ് ഖാന്‍റെ അനുഭവം കേട്ടാല്‍ സങ്കടകരമാണ്
സൗദിയിലെ റിയാദിലെക്ക് എന്ന് പറഞ്ഞു രണ്ടുലക്ഷം രൂപ ജോബ് വിസക്ക് വാങ്ങി നാട്ടില്‍ നിന്ന് കയറ്റിവിടുകയും റിയാദില്‍ എത്തിയാല്‍ തങ്ങളുടെ എജെന്റ് കൂട്ടികൊണ്ടുപോയി താമസവും ഭക്ഷണവും ജോലിയും എല്ലാ അവര്‍ ചെയ്തുകൊള്ളു മെന്ന് പറഞ്ഞ് റിയാദില്‍ എത്തുകയും നാട്ടിലെ എജെന്റ് നല്‍കിയ വിലാസവും നമ്പറും വ്യാജമാണെന്ന് തിരിച്ചറിയുകയും എന്ത് ചെയ്യണമെന്ന് അറിയാതെ പതറിയ യു പി ലക്നോ സ്വദേശി ഡാനിഷ് ഖാന്‍ ടാക്സികാരുടെ സഹായത്താല്‍ റിയാദിലെ ബ്ത്തയില്‍ എത്തുകയായിരുന്നു
ആരും സഹായത്തിനില്ലാതെ ടി വി ടവറിനു അടുത്തുള്ള പാര്‍ക്കില്‍ കഴിയേണ്ടി വരുകയും അവിടെ വെച്ച് തന്‍റെ മൊബൈല്‍ തസ്ക്കരന്‍മാര്‍ മോഷ്ട്ടിക്കുകയും വീട്ടിലക്കോ, സുഹുര്‍ത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപെടാന്‍ കഴിയാതെ മാനസിക നിലതെറ്റി അലയുന്ന അവസ്ഥയിലാണ് തൃശ്ശൂര്‍ ജില്ലാ ഒ ഐ സി സി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നേവല്‍ ഗുരുവായൂരിന്റെ ശ്രദ്ധയില്‍ പെടുന്നതും വിഷയത്തില്‍ ഇടപെടുന്നത്

മൊബൈല്‍ നഷ്ട്ടപെട്ടതോടെ വീട്ടിലേക്ക് വിളിക്കാന്‍ സാധിക്കാതിരിക്കുകയും ഭര്‍ത്താവിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്ത അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഭാര്യ അത്മഹത്യചെയ്തതോടെ ഡാനിഷ് ഖാന്‍ മാനസികമായി ആകെ തളര്‍ന്നു ഇതു അദ്ദേഹത്തിന്റെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയിലെത്തി.
നാട്ടില്‍ നിന്ന് വിസ നല്‍കിയ എജെന്റ് രണ്ടുലക്ഷം രൂപ വാങ്ങിയെന്ന് ഡാനിഷ് പറയുന്നു .റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ അവിടെ കൂട്ടികൊണ്ട് പോകാന്‍ ആളെത്തുമെന്നും പേരും വിലസാവും നല്‍കി റിയാദില്‍ എത്തിയ ശേഷം തന്ന വിലാസത്തില്‍ ബന്ധപെടാന്‍കഴിഞ്ഞില്ല അങ്ങനെയൊരു നമ്പര്‍ നിലവില്‍ ഇല്ലായെ ന്നുള്ള സത്യം തിരിച്ചറിയുകയും കബളിക്കപെട്ട വിവരം നാട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു പിന്നിടാണ് മൊബൈല്‍ നഷ്ട്ടപെടുന്നതും കുടുംബവുമായി ബന്ധപെടാന്‍ സാധികാതിരുന്നതെന്നും ഭാര്യയുടെ മരണം തന്നെ വല്ലാത്ത അവസ്ഥയില്‍ എത്തിച്ചുവെന്ന് കണ്ണീര്‍ പൊഴിച്ചുകൊണ്ട് ഡാനിഷ് പറഞ്ഞു.

നേവല്‍ ഗുരുവായൂരിന്റെ ഇടപെടലാല്‍ അദേഹത്തിന് വേണ്ട പരിചരണങ്ങള്‍ നല്‍കി സാധാരണ നിലയിലേക്ക് എത്തിക്കുകയും എംബസിയുമായി ബന്ധപെട്ടു അദ്ദേഹത്തിന്റെ തിരിച്ചുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്തു . യാത്രാ ചിലവുകള്‍ സുമനസുകള്‍ സഹായിക്കുകയും ഇന്നലെ വൈകീട്ട് റിയാദില്‍ നിന്ന് യു പി യിലേക്ക് ഡാനിഷ് യാത്ര തിരിച്ചു .പോകും മുന്‍പ് സഹയാഹസ്തം നീട്ടിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നേവല്‍ ഗുരുവായൂരിനെ കെട്ടിപിടിച്ചു അദ്ദേഹം കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.
