ഗൾഫ് മലയാളി ഫെഡറേഷൻ സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു


റിയാദ്. സൗദി അറേബ്യയുടെ സ്ഥാപക ദിനം ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മലാസ് അൽ മാസ് ഫാമിലി റസ്റ്റോറന്റ് അങ്കണത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷൻ വഹിച്ച യോഗത്തിൽ GMF ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു

ജയൻ കൊടുങ്ങല്ലൂർ ആമുഖം പറഞ്ഞു. എഴുത്തുകാരനും പുതുതലമുറയ്ക്ക് അറിവിന്റെ ലോകം തുറന്നു കൊടുക്കുന്ന ഡോക്ടർ ജയചന്ദ്രൻ അതിഥിയായി എത്തി. ലോകത്തിന്റെ മുന്നിൽ സൗദി അറേബ്യ അതിവേഗം കുതിച്ചുചാടുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ വളർച്ചയിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്ക് വളരെ വലുതാണ്‌ അന്നം തരുന്ന രാജ്യത്തിന്റെ സ്ഥാപകദിനം ആഘോഷിക്കുക നമ്മുടെ കടമയാണെന്ന് ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.

തുടർന്നു കേക്ക് മുറിച്ച്. പായസം അറബികൾ ഉൾപ്പെടെയുള്ള സ്വദേശികൾക്കും മറ്റു രാജ്യക്കാർക്കും വിതരണം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്. GCC ട്രഷറർ ഹൈദർ. സൗദി നാഷണൽ കമ്മറ്റി ട്രഷറർ സുധീർ വള്ളക്കടവ്. റിയാദ് സെൻട്രൽ കമ്മറ്റി കോഡിനേറ്റർ. കോയ സാഹിബ്. സെക്രട്ടറി ഷഫീന. ജോയിൻ സെക്രട്ടറി സുബൈർ കുമ്മിൾ. അഷ്റഫ് ചേലാമ്പുറ. ജോയിൻ സെക്രട്ടറി സജീർഖാൻ ചിതറ. മുന്ന അയ്യൂബ്. നാസർ ലൈസ്. റെയ്ന സുബൈർ. ഉണ്ണികൃഷ്ണൻ കൊല്ലം. നിഷാദ്. ഷാനവാസ് പെമ്പിളി. വാസിം പാങ്ങോട്. നിഹാസ്പാനൂർ. തുടങ്ങിയവർ പങ്കെടുത്തു ഹുസൈൻവട്ടിയൂർക്കാവ് ചടങ്ങിന് നന്ദി പറഞ്ഞു


Read Previous

ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി റോയ് തോമസ് കുടുംബസഹായ ഫണ്ട് കൈമാറി

Read Next

ദുബായിയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »