ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. പൊങ്കാല ചടങ്ങുകളുടെ ഭാഗമായി മൂന്ന് ദിവസമായി വീട്ടിലാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ നാള് മുതല്‍ വീട്ടിലെ സ്ത്രീകള്‍ മുടങ്ങാതെ പൊങ്കാല ഇടുമായിരുന്നെന്നും ഇനിയും മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

അടുത്ത തലമുറയും ഈ ചടങ്ങുകളെല്ലാം പിന്തുടരണം. മകള്‍ ഭാഗ്യ അവരുടെ ഭര്‍തൃഗൃഹത്തില്‍ പൊങ്കാലയിടും. വീട്ടിലെ സ്ത്രീകള്‍ കുടുംബത്തിനും മക്കള്‍ക്കും ഭര്‍ത്താവിനുമെല്ലാം വേണ്ടിയാണ് മനസര്‍പ്പിച്ച് പൊങ്കാലയിടുന്നത്. ഈ സാഹചര്യ ത്തില്‍ പുരുഷന്മാര് വീട്ടിലുണ്ടാകണമെന്നും അതാണ് താനും മൂന്ന് ദിവസമായി വീട്ടില്‍ തന്നെ ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിനെയൊന്നും പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുതെന്ന് പറഞ്ഞ സുരേഷ് ഗോപി, കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പ്രാര്‍ത്ഥന കളും ചടങ്ങുകളുമെന്നും പറഞ്ഞു. ചിപ്പി, ആനി, ജലജ, അമൃത നായര്‍ തുടങ്ങി നിരവധി ടെലിവിഷന്‍ സിനിമാ താരങ്ങളും പൊങ്കാലയിട്ടു.
