Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം


കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ സ്‌കോര്‍ ചെയ്തു.

ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ പിന്നിട്ടുനിന്ന ശേഷമാണ് ഗോവയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചു വാങ്ങിയത്. ഗോവയ്ക്കായി റൗളിന്‍ ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍, എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍.

ആദ്യപകുതിയില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ബ്ലാസ്‌റ്റേഴസിനായില്ല. രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ ജാപ്പനീസ് താരം ഡൈസുകെ സകായ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല ചലിപ്പിച്ചു. 81ാം മിനിറ്റില്‍ ഗോവ പെനാല്‍റ്റി വഴങ്ങി. കിക്കെടുത്ത ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. മൂന്നു മിനിറ്റിനു ശേഷം ഇടതു വിങ്ങില്‍നിന്ന് അയ്മന്‍ നല്‍കിയ പാസ് ഡയമന്റക്കോസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചു.

88ാം മിനിറ്റില്‍ ഫെദോര്‍ സെര്‍ണിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് നാലിലേക്ക് ഉയര്‍ത്തി. പിന്നീട് ഗോവ ആക്രമിച്ച് കളിച്ചെങ്കിലും ബാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടക്കാ നായില്ല.


Read Previous

നാട്ടിൽ തൊഴിലില്ലായ്‌മ ഇല്ലായിരുന്നെങ്കിൽ യുവാക്കൾ 12 മണിക്കൂർ മൊബൈൽ ഉപയോഗിക്കില്ലായിരുന്നു’; രാഹുൽ ഗാന്ധി

Read Next

അവസരം തന്നാല്‍ എന്തും പറയാമോ? മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »