റമദാൻ കർമ്മനിരതമാക്കാൻ ഒരുങ്ങുക: ആർ.ഐ.സി.സി അഹ്‌ലൻ റമദാൻ


റിയാദ്: വിശ്വാസി ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങൾ എന്നനിലയിൽ റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നാം തയ്യാറാവണമെന്ന് ആർ.ഐ. സി.സി അഹ്‌ലൻ റമദാൻ സംഗമം ഉണർത്തി. കർമ്മങ്ങൾക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന റമദാനിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ കൃത്യമായി ഉപയോഗ പ്പെടുത്താൻ സാധ്യമാവണം, അതിന് സ്വന്തത്തെയും കുടുംബത്തെയും സന്നദ്ധമാക്കണം. റമദാനിലെ ആചാരാനുഷ്ഠാനങ്ങളെ അറിയാനും പഠിക്കാനും കൃത്യമായി അനുഷ്ഠിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

വിശ്വാസ കർമ്മ മേഖലകളിലെ അനിസ്‌ലാമിക കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജാഗ്രത പാലിക്കണം. കുടുംബ ബന്ധങ്ങളെ തകർക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും സ്വന്തത്തെയും കുടുംബത്തെയും തിന്മകളിൽ നിന്ന് തടയാനും നന്മയിൽ ജീവിതം നയിക്കാനും രക്ഷിതാക്കൾ ബദ്ധശ്രദ്ധരാവണം. മക്കളുടെ കൂട്ടുകാരനാവാനും അവരുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ചേർത്ത് നിർത്തി ആവശ്യമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകണമെന്നും സംഗമം ആവശ്യപ്പെട്ടു.

രാജ്യത്തെ ഫാസിസ്റ്റ് ഭീഷണിയിൽ നിന്നും മോചനം നേടാനുള്ള പോരാട്ടത്തിൻറെ ഭാഗമാവാൻ നമ്മൾ ശ്രദ്ധിക്കണം. ജനാധിപത്യ കക്ഷികളുടെ കൂടെ നിൽക്കാനും അതിന് പോറലേൽക്കുന്ന പ്രവത്തനങ്ങളിൽ നിന്ന് മാറിനിൽക്കാനും നമ്മൾ ശ്രദ്ധിക്കണമെന്നും 2024 ലെ ലോക് സഭാ ഇലക്ഷനെ ജാഗ്രതയോടെ സമീപിക്കണം. പ്രതിസന്ധികളിൽ നിരാശയോ നിഷ്ക്രിയത്വമോ അല്ല മറിച്ച് സക്രിയമായ ഇടപെടലുകളും പ്രതീക്ഷയുമാണ് ഉണ്ടാവേണ്ടതെന്നും സംഗമം ഉണർത്തി.

സുലൈ തൻഹാത്ത് ഇസ്തിറാഹയിൽ നടന്ന സംഗമം സുൽത്താന ജാലിയാത്ത് മലയാളവിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ഉദ്ഘാടനം ചെയ്‌തു. പ്രമുഖ പ്രബോധകർ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വിവിധ വിഷയങ്ങളിൽ സുബൈർ സലഫി പട്ടാമ്പി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് അൽ ഹികമി, അമീൻ മദീനി, അബ്ദുറഊഫ് സ്വലാഹി, അബ്ദുറഹീം പേരാമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കൽ, ഇക്‌ബാൽ കൊല്ലം, മൊയ്‌തു അരൂർ, ബഷീർ കുപ്പോടൻ തുടങ്ങിയവർ സംസാരിച്ചു. ആർ.സി.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ കൂൾടെക്ക് പ്രസീഡിയം നിയന്ത്രിച്ചു.

അസ്വഹാബാ ചരിത്ര പഠന ക്ലാസ്സ് വിജയികളായ അബ്ദുൽ ഹമീദ് വേങ്ങര, ശബാന കെ.വി, ശഹീദാ യു.കെ, സബീഹ അരൂർ, മുഹമ്മദ് അദാൻ, കളറിംഗ് മത്സരത്തിൽ വിജയിച്ച ഐഷ ഷക്കീബ്, മൻഹ ബിൻത് ജാവീദ്, ഫർഹാൻ ബിൻ ജാവീദ് തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.


Read Previous

റിയാദ് കലാഭവന്റെ പുതിയ നാടകം “മനുഷ്യ ഭൂപടം” പോസ്റ്റർ പ്രകാശന ചെയ്തു.

Read Next

സുജു പയസിന് കേളി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »