Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭരണഘടന പൊളിക്കുമെന്ന് ബിജെപി എംപി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തും: കര്‍ണ്ണാടക ബിജെപി എംപി അനന്ദ് കുമാര്‍


ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്ഡെ. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ്ഡെ.

400 ലധികം ലോക്സഭാ സീറ്റുകളില്‍ ജയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നമുക്ക് ജയിക്കാം. അങ്ങിനെ വന്നാല്‍ 20ലധികം സംസ്ഥാനങ്ങള്‍ ബിജെപിക്കൊപ്പമെത്തും. സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ടും നമ്മുടെ കൈകളിലാകും. രാജ്യസഭയിലും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്നും’ അദ്ദേഹം പറഞ്ഞു.

ബിജെപിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണം. കഴിഞ്ഞകാലങ്ങളില്‍ ഹിന്ദുമതത്തെ തരംതാഴ്ത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന ഭേദഗതി ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് അത്രയും സീറ്റുകള്‍ നേടേണ്ടത് എന്നാല്‍ മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു മതത്തിന് മുന്‍ഗണന നല്‍കാതെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നു. അതില്‍ നമുക്ക് മാറ്റം വരുത്തണം. ഹിന്ദുമതത്തെ സംരക്ഷിക്കണം. നിലവില്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നമുക്കുണ്ട്. എന്നാല്‍ ഭരണഘടന തിരുത്താന്‍ രാജ്യസഭയില്‍ നമുക്കത്ര പ്രാതിനിധ്യമില്ല. 400 ലധികം അംഗങ്ങളായാല്‍ നമുക്കതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭരണഘടന അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.


Read Previous

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ യോഗം വിളിച്ച് കേന്ദ്രം

Read Next

ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന ഭേദഗതി ചെയ്യും’: മുൻ കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിൽ, കൈയ്യൊഴിഞ്ഞ് പാർട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »