ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഭൂരിപക്ഷം നേടിയാൽ ഭരണഘടന മാറ്റുമെന്ന (Constitution’ remark) പാർട്ടി എംപി അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി അദ്ദേഹത്തിന്റെ അഭിപ്രായമാണതെന്നും പാർട്ടിയുടേതല്ലെന്നും ബിജെപി അറിയിച്ചു. ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന ഭേദഗതി ചെയ്യുമെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയും കർണ്ണാടകയിൽ നിന്നുള്ള ബിജെപി എംപിയുമായ അനന്ത്കുമാർ ഹെഗ്ഡെ പറഞ്ഞത്. പരാമർശത്തിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി എത്തിയത്.

ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഭരണഘടന ഭേദഗതി ചെയ്യാനുള്ള എല്ലാ പ്രതിസന്ധിയും അതോടെ മാറും എന്നാണ് അദ്ദേഹം പറഞ്ഞത്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുരിൽ സംസാരിക്കവേയാണ് എംപിയുടെ വിവാദ പരാമർശം. “ഹിന്ദു സമൂഹത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ടാണ്” കോൺഗ്രസ് നിയമങ്ങൾ കൊണ്ടുവന്നതെന്നും തൻ്റെ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ഇത് മാറ്റാമെന്നും ബിജെപി എംപി ആരോപിച്ചു.
